CricketLatest News

ലോകകപ്പ് ഫൈനലിലെ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് തുണച്ചു; ‘ന്യൂസിലൻഡർ ഓഫ് ദ ഇയർ’ പുരസ്‌കാരം ബെൻ സ്റ്റോക്സിനു കിട്ടിയേക്കും

ലണ്ടൻ: ലോകകപ്പ് ഫൈനലിലെ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സിലെ പ്രകടനം ബെൻ സ്റ്റോക്സിനു ‘ന്യൂസിലൻഡർ ഓഫ് ദ ഇയർ’ പുരസ്‌കാരം ലഭിക്കാൻ കാരണമായി. സ്റ്റോക്സിനൊപ്പം ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണും പുരസ്കാരത്തിന് ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്.

ലോകകപ്പിലാകെ 66.42 ശരാശരിയിൽ 465 റൺസ് നേടിയ സ്റ്റോക്സ് 7 വിക്കറ്റുകളും നേടിയിരുന്നു. ടൂർണമെൻ്റിൻ്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട കിവീസ് നായകൻ കെയിൻ വില്ല്യംസൺ 82.57 ശരാശരിയിൽ 578 റൺസ് നേടിയിരുന്നു. ന്യൂസിലൻഡിനെതിരെ നടന്ന ഫൈനലിൽ 84 റൺസെടുത്ത് പുറത്താവാതെ നിന്ന സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ ആദ്യ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചത്.

‘ന്യൂസിലൻഡർ ഓഫ് ദ ഇയർ’ പുരസ്കാരം ന്യൂസിലൻഡിൽ ജനിച്ച ആളുകൾക്കാണ് നൽകാറുള്ളത്. ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ജനിച്ച സ്റ്റോക്സ് 12ആം വയസ്സിൽ മാതാപിതാക്കളോടൊപ്പം ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button