തൃശൂര്‍: വിയ്യൂര്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി. തടവുകാരെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 41 പേര്‍ക്കെതിരെയാണ് നടപടി എടുത്തത്. വെള്ളിയാഴ്ച രാവിലെ ജയിലില്‍ ഋഷിരാജ് സിംഗ് മിന്നല്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നതായി 30 തടവുകാർ പരാതിപ്പെട്ടത്. ഇതേതുടര്‍ന്നു തടവുകാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ സസ്പെന്‍ഡു ചെയ്യുകയും 38 പേരെ സ്ഥലംമാറ്റുകയും ചെയ്തു.
Post Your Comments