Latest NewsInternational

താൻ ഡയാന രാജകുമാരിയുടെ പുനർജ്ജന്മം ആണെന്ന് നാലുവയസ്സുകാരൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളില്‍ അന്തംവിട്ട് മാതാപിതാക്കളും വിദഗ്ധരും

എന്നാല്‍ രാജകുമാരിയുടെ ജീവിതത്തിലെ പല സംഭവങ്ങളെ കുറിച്ചും പറയുകയാണ് ബില്ലി.

ബ്രിട്ടണിലെ ചാള്‍സ് രാജകുമാരന്റെ പത്‌നിയായിരുന്ന ഡയാന രാജകുമാരി 1997-ലെ ഒരു കാറപകടത്തിലാണ് കൊല്ലപ്പെട്ടത്. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ടെലിവിഷന്‍ അവതാരകനായ ഡേവിഡ് ക്യാപ്‌ബെല്ലിന്റെ മകന്‍ ബില്ലിയെന്ന നാല് വയസുകാരന്‍ താന്‍ ഡയാന രാജകുമാരിയുടെ പുനര്‍ജന്മമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ പൗരനായ ബില്ലി ഇതുവരെ ബ്രിട്ടണില്‍ പോയിട്ടില്ല. എന്നാല്‍ രാജകുമാരിയുടെ ജീവിതത്തിലെ പല സംഭവങ്ങളെ കുറിച്ചും പറയുകയാണ് ബില്ലി.ലോകമാകെ ബില്ലിയുടെ വെളിപ്പേടുത്തല്‍ ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്.

രണ്ട് വയസ്സു മാത്രം പ്രായമുള്ളപ്പോഴാണ് ബില്ലി ആദ്യമായി ഡയാന രാജകുമാരിയെ കുറിച്ച്‌ പറഞ്ഞതെന്ന് ഡേവിഡ് ക്യാപ്‌ബെല്ല് പറയുന്നു. ഒരു ദിവസം ടിവിയില്‍ ഡയാന രാജകുമാരിയുടെ ചിത്രം കണ്ട ബില്ലി പറഞ്ഞത് ഇങ്ങനെയാണ് – ” മമ്മാ നോക്കിക്കേ അത് ഞാനാണ്, ഞാന്‍ രാജകുമാരി ആയിരുന്നപ്പോഴുള്ള ചിത്രമാണത്.” പക്ഷേ മാതാപിതാക്കള്‍ അവന്‍ പറഞ്ഞത് അത്ര കാര്യമാക്കിയില്ല. പക്ഷേ പിന്നീടും അവന്‍ ഡയാനയെ കുറിച്ച്‌ പറഞ്ഞു. ‘ അന്ന് എനിക്കൊരു ചേട്ടനുണ്ടായിരുന്നു, ജോണ്‍.. രണ്ടു കുട്ടികളും..” – ഇതോടെ മാതാപിതാക്കള്‍ ഇക്കാര്യത്തെ കുറിച്ച്‌ അന്വേഷിച്ചു.ഡയാന ജനിക്കുന്നതിന് മുന്‍പേ അവര്‍ക്ക് ജോണ്‍ എന്ന ഒരു ചേട്ടന്‍ ഉണ്ടായിരുവെന്ന് അറിഞ്ഞു.

ഇത് തങ്ങള്‍ക്ക് പോലും അറിയാത്ത വിവരമായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഡയാന ജനിക്കുന്നതിന് മുന്‍പേ ജോണ്‍ മരിച്ചുപോയിരുന്നു. ഇത്ര ചെറിയ പ്രായത്തില്‍ ബില്ലി ഇതെങ്ങനെ അറിഞ്ഞു. പിന്നീട് പലപ്പോഴും ബില്ലി ഇങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞു. ഡയാനയുടെ ജീവിതത്തിലെ പല സ്വകാര്യമായ കാര്യങ്ങള്‍ പോലും കുഞ്ഞ് പറഞ്ഞു തുടങ്ങിയപ്പോള്‍ അവര്‍ക്കത് അവഗണിക്കാനായില്ലെന്ന് ഡേവിഡ് ക്യാപ്‌ബെല്‍ പറയുന്നു.ഇന്നേവരെ ഡയാനരാജകുമാരിയെ കുറിച്ച്‌ മകനോട് ഒന്നും പറഞ്ഞു കൊടുത്തിട്ടില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു.

‘ ഞാന്‍ രാജകുമാരിയായിരുന്നപ്പോള്‍, ഒരു മാളികയിലേക്ക് എപ്പോഴും പോകുമായിരുന്നു. അതില്‍ യൂണികോണ്‍സ് ഉണ്ടായിരുന്നു. അതിന്റെ പേര് ബാല്‍മോറല്‍ എന്നാണ്…അടുത്തിടെ ബില്ലിയുടെ അമ്മ ഡയാനയുടെ ഒരു ചിത്രം മകനെ കാണിച്ചപ്പോള്‍ അവന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.’ ഞാന്‍ രാജകുമാരി ആയിരുന്നപ്പോഴുള്ള ചിത്രമാണിത്.. ഒരു ദിവസം ഒരുപാട് സൈറണുകള്‍ മുഴങ്ങി.. അന്ന് ഞാന്‍ രാജകുമാരി അല്ലാതായി..’. മകന്റെ ഈ വെളിപ്പെടുത്തലുകളില്‍ കുഴങ്ങുകയാണ് ഇപ്പോള്‍ ഈ മാതാപിതാക്കള്‍.

shortlink

Related Articles

Post Your Comments


Back to top button