Latest NewsNewsInternationalLife StyleFunny & Weird

ഡയാന രാജകുമാരിയുടെ ഹാന്‍ഡ് ബാഗിനും ഒരു കഥയുണ്ട് പറയാന്‍

ലോകത്ത് ഏറ്റവും അധികം ആരാധാകരുണ്ടായിരുന്ന സെലിബ്രിറ്റിയാരെന്ന് ചോദിച്ചാല്‍ മിക്കവാറും എല്ലാവരുടെയും ഉത്തരത്തില്‍ ആദ്യം കടുന്നുവരുന്ന പേരാണ് അകാലത്തില്‍ പൊലിഞ്ഞ ബ്രിട്ടീഷ് രാജകുമാരി ഡയാനയുടേത്. ബ്രിട്ടീഷ് രാജ്ഞിമാര്‍ നേടിയതിനേക്കാള്‍ പ്രശസ്തിയാണ് ജീവിച്ചിരുന്നപ്പോള്‍, ഒരു പക്ഷെ മരിച്ചുകഴിഞ്ഞും ഡയാനയ്ക്കുണ്ടായിരുന്നത്. ലോകത്തില്‍ ഏറ്റവും അധികം പ്രാവശ്യം ക്യാമറകളില്‍ പതിഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡ് ഡയാനയ്ക്കുമാത്രം സ്വന്തമാണ്.

ഇങ്ങനെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ വിരാജിക്കുമ്പോഴാണ് ഈജിപ്തുകാരനായ കാമുകനൊപ്പം കാര്‍ അപകടത്തില്‍ ഡയാന കൊല്ലപ്പെടുന്നത്. അതും തന്റെ ചിത്രം പകര്‍ത്താന്‍ മത്സരിച്ച് പിന്നാലെയെത്തിയ പപ്പരാസി ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് രക്ഷപെടാനുള്ള പാച്ചിലിനിടെ. അങ്ങനെ പ്രശസ്തിയില്‍ ജീവിക്കുകയും പ്രശസ്തികൊണ്ട് തന്നെ മരിക്കുകയും ചെയ്ത ഡയാന ശരിക്കുമൊരു രാജകുമാരി തന്നെയായിരുന്നുവെന്ന് പറയാം.

ഡയാനയെക്കുറിച്ചുള്ള ചെറിയ വിശേഷങ്ങള്‍ പോലും വന്‍വാര്‍ത്തയായിരുന്നു അവരുടെ ജീവിതകാലത്ത്. അവരണിയുന്ന വസ്ത്രം, ചെരിപ്പ്, കമ്മല്‍, മോതിരം, ലിപ്സ്റ്റിക്, മുടിയിലെ ക്ലിപ്പ് തുടങ്ങി ഡയാനയുമായി ബന്ധപ്പെട്ടതെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു. അങ്ങനെ ഡയാനയുപയോഗിച്ചിരുന്ന വസ്തുക്കളുടെ കൂട്ടത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞ ഒന്നായിരുന്നു അവര്‍ ഉപയോഗിച്ചിരുന്ന ചെറിയ ഹാന്‍ഡ് ബാഗ്. ക്ലച്ച് ബാഗ് എന്ന് അറിയപ്പെടുന്ന പേഴ്‌സും (ചെറിയ ഹാന്‍ഡ് ബാഗ്) നിരവധി തവണ വാര്‍ത്തകളില്‍ വന്നതാണ്.

എന്നാല്‍ ഇപ്പോള്‍ ഇതാ ഡയാനയുടെ ആ ക്ലച്ച് ബാഗുകളെക്കുറിച്ചും യഥാര്‍ത്ഥത്തില്‍ ഡയാന അത് ഉപയോഗിച്ചിരുന്നത് എന്തിനുവേണ്ടിയായിരുന്നുവെന്നുമുള്ള രസകരമായ വിവരങ്ങള്‍ പുറത്തുവരുന്നു.

ഏപ്പോഴും തിങ്ങിക്കൂടുന്ന ആരാധകരുടെ ശ്രദ്ധാകേന്ദ്രമായിരുന്ന ഡയാനയ്ക്ക് ആ സന്ദര്‍ഭങ്ങളില്‍ തന്റെ കൈകള്‍ വിറയ്ക്കുന്നത് മറ്റുള്ളവരുടെ മുന്നില്‍ നിന്ന് മറച്ചുവയ്ക്കാനുള്ള ഉപാധിയായിരുന്നു ക്ലച്ച് ബാഗുകള്‍ എന്ന വിവരം നേരത്തെതന്നെ പുറത്തുവന്നതാണ്. ക്ലച്ച് ബാഗ് കൈയിലേന്തിയായിരിക്കും ഡയാനയുടെ മിക്കവാറും പൊതുപാരികളിലെ പ്രത്യക്ഷപ്പെടല്‍. എല്ലാവരുടെയും ശ്രദ്ധ തന്നിലേക്ക് പതിയുമ്പോള്‍ സ്വാഭാവികമായുണ്ടായിരുന്ന വിറ മറയ്ക്കാന്‍ ഡയാനയ്ക്ക് ബാഗുകള്‍ നല്‍കിയ സഹായം ചെറുതല്ലായിരുന്നുവെന്നാണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തിയവര്‍ പറയുന്നത്.

എന്നാല്‍ കൈവിറയ്ക്കുന്നത് മറച്ചുവയ്ക്കാനുള്ള ഉപാധിയായി മാത്രമല്ല ക്ലച്ച് ബാഗുകളെ ഡയാന കണ്ടിരുന്നതെന്നും അതിനേക്കാള്‍ വലിയ ഒരു ഉപകാരം അവകൊണ്ട് ഡയാനയ്ക്ക് ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി പ്രശസ്ത ഫാഷന്‍ ഡിസൈനറായ അന്യ ഹിന്‍ഡ്മാര്‍ക്ക് കഴിഞ്ഞ ദിവസം രംഗത്തുവന്നു. ഡയാനയുടെ ഡിസൈനറായിരുന്ന സന്യ, ദ് ടെലിഗ്രാഫ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡയാനയുടെ ക്ലച്ച് ബാഗ് ഉപയോഗത്തെക്കുറിച്ച് പരാമര്‍ശിച്ചത്.

എല്ലാവരും കരുതുന്നതുപോലെ കൈവിറയ്ക്കാതിരിക്കാന്‍ മാത്രമല്ല, തന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാന്‍ സൂഷ്മതയോടെ കാത്തിരിക്കുന്ന ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും തന്റെ മാറിട വിടവ് മറച്ചുപിടിക്കാനായാണ് പ്രധാനമായും ക്ലച്ച് ബാഗ് ഡയാന ഉപയോഗിച്ചിരുന്നതെന്നാണ് സന്യയുടെ വെളിപ്പെടുത്തല്‍. കാറില്‍ നിന്ന് ഇറങ്ങുന്ന വേളയിലുള്ള ഡയാനയുടെ ചിത്രങ്ങള്‍ തന്റെ ഈ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്നതാണെന്ന് സന്യ പറഞ്ഞു. താനുമായി ഡിസൈനിംഗിന്റെ കാര്യങ്ങള്‍ സംസാരിച്ചിരുന്നപ്പോഴെല്ലാം ക്ലച്ച് ബാഗിനെക്കുറിച്ച് പ്രത്യേകം ഡയാന ഓര്‍മപ്പെടുത്തുമായിരുന്നുവെന്നും ഈ ബാഗുകള്‍ തനിക്ക് ചെയ്തുതരുന്ന സേവനങ്ങളെ കുറിച്ച് ഡയാന തമാശകള്‍ പറയുമായിരുന്നുവെന്നും സന്യ വെളിപ്പെടുത്തി. ക്ലച്ച് ബാഗുകള്‍ മാറോട് ചേര്‍ത്ത് ഫോട്ടോഗ്രാഫര്‍മാരെ പറ്റിക്കുന്നതിനിടെ തന്നെ കബളിപ്പിച്ച് ഉദ്ദേശിച്ച ഫോട്ടോയെടുക്കുന്ന പപ്പരാസികളെക്കുറിച്ച് ചെറുചിരിയോടെ തന്നോട് ഡയാന വിവരിച്ചിരുന്ന കാര്യവും അഭിമുഖത്തില്‍ സന്യ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button