KeralaLatest News

വധശ്രമ കേസിലെ പ്രതിയുടെ വീട്ടിൽ സർവകലാശാല ഉത്തരക്കടലാസുകൾ; അന്വേഷിക്കാൻ സിൻഡിക്കേറ്റ് ഉപസമിതി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും യൂണിവേഴ്സിറ്റി ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം കേരള സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും. ശിവരഞ്ജിതിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത് കേരള സർവകലാശാലയുടെ ഉത്തരക്കടലാസാണെന്നും ഇത് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് നഷ്‌ടപ്പെട്ടതാണെന്നും അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. പരീക്ഷാ കൺട്രോളർ ഇത് സംബന്ധിച്ച് സിൻഡിക്കേറ്റിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഉത്തരക്കടലാസുകൾ ക്രമനമ്പറിൽ തന്നെയുള്ളതാണെന്നും യൂണിവേഴ്‌സിറ്റി കോളേജ് കൈപ്പറ്റിയിരുന്ന കെട്ടിലുള്ളതാണെന്നും പരീക്ഷാ കൺട്രോളറുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഈ ഉത്തരകടലാസുകൾ യൂണിവേഴ്സിറ്റി കോളേജിന് സർവകലാശാല നൽകിയതാണ്. ഇതാണ് ശിവരഞ്ജിതിന്റെ വീട്ടിൽ എത്തിയത്.

320, 548 എന്നീ നമ്പറുകളിലുള്ള ഉത്തരകടലാസുകൾ 1/4/2015, 5/11/2015, എന്നീ തീയതികളിലും, 359, 467 എന്നീ നമ്പറുകളിലുള്ള ഉത്തരക്കടലാസുകൾ 1/4/2016 എന്ന തീയതിയിലും യൂണിവേഴ്സിറ്റി കോളേജ് അധികൃതർ കൈപറ്റിയതാണെന്നും കണ്ടെത്തി. കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് റൂമിൽ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസുകളിലെ പരിശോധന നടന്നുവരികയാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ തന്നെയാണ് സിൻഡിക്കേറ്റ് ഉപസമിതിയുടെ തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button