KeralaLatest NewsIndia

‘രാഷ്ട്രത്തെ വേണ്ടാത്തവരായി, ഖണ്ഡങ്ങളാക്കാന്‍ മത്സരിക്കുന്നവര്‍ ആരെല്ലാം എന്നതിന്റെ ഒരു സൂചന’  എ.എം ആരിഫ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വിമര്‍ശനവുമായി ടി.പി.സെന്‍കുമാര്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയ എന്‍ഐഎ ഭേദഗതി ബില്ല് ഇന്നലെ രാജ്യസഭയിലും പാസായി. എന്നാല്‍ 6 എംപിമാരാണ് ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്തത്. എതിര്‍ത്തവരില്‍ കേരളത്തില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരേ ഒരു എംപിയായ എ.എം.ആരിഫും ഉണ്ടായിരുന്നു. ബില്ലിനെ എതിര്‍ത്തവര്‍ക്കെതിരെ വിമര്‍ശനവുമായി ടി.പി.സെന്‍കുമാര്‍ രംഗത്ത് വന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.

‘രാഷ്ട്രത്തെ വേണ്ടാത്തവരായി, ഖണ്ഡങ്ങളാക്കാന്‍ മത്സരിക്കുന്നവര്‍ ആരെല്ലാം എന്നതിന്റെ ഒരു സൂചന!” എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ബില്ലിലൂടെ ദേശീയ അന്വേഷണ ഏജന്‍സിക്ക് നല്‍കുന്ന കൂടുതല്‍ അധികാരങ്ങള്‍ എന്തൊക്കെയാണെന്നും ആരൊക്കെയാണ് ബില്ലിനെ എതിര്‍ത്തതെന്നും അദ്ദേഹം വിശദീകരിച്ചു. പോസ്റ്റ് ഇങ്ങനെ, “രാഷ്ട്രത്തെ വേണ്ടാത്തവരായി ,
ഖണ്ഡങ്ങളാക്കാൻ
മത്സരിക്കുന്നവർ
ആരെല്ലാം എന്നതിന്റെ ഒരു
സൂചന!!! “

——-

കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ ഒരു ബില്ലിനെ എതിർത്ത് 6 എം.പി മാരാണ് വോട്ടൂ ചെയ്തത്. NIA അഥവാ നാഷണൽ ഇന്വെസ്റ്റിഗേഷൻ ഏജൻസിക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ലിനെയാണ് ഈ ആറു പേരും എതിർത്തത്.

ആദ്യം എന്തൊക്കെയാണ് ഈ അധികാരങ്ങൾ എന്ന് നോക്കാം.

ഭേദഗതി 1:
മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിക്കപ്പെട്ട ആയുധങ്ങളുടെ നിർമ്മാണം, വിൽപ്പന. സൈബർ ടെററിസം, സ്ഫോടക വസ്തു നിയമപ്രകാരമുള്ള കേസുകൾ ഇവ ഇനി NIAക്ക് അന്വേഷിക്കാം

ഭേദഗതി 2:
രാജ്യത്തിനു വെളിയിലുള്ള കുറ്റകൃത്യങൾ അന്വേഷിക്കാനുള്ള അനുമതി.

ഭേദഗതി 3:
നിലവിലുള്ള നിയമപ്രകാരം കേന്ദ്ര ഗവണ്മെന്റിനു അതിവേഗ കോടതികൾ NIAക്കായി സ്ഥാപിക്കാം. പുതുക്കിയ ഭേദഗതിപ്രകാരം സെഷൻസ് കോടതികളേ അതിവേഗ കോടതിയായി നാമനിർദേശം ചെയ്യാം.

എതിർത്ത് വോട്ട് ചെയ്ത 6 അംഗങൾ

1. എ.എം ആരിഫ്: CPI(M)
2. പി.ആർ നടരാജൻ: CPIM(M)
3. കെ സുബ്ബരായൻ: CPI
4. ഹസ്നൈൻ മസൂദി: National conference
5. സയീദ് ഇംത്യാസ് ജലീൽ: AIMIM
6. അസൗദീൻ ഒവൈസി: AIMIM

ഈ മൂന്ന് ഭേദഗതികളിൽ എതാണ് ഈ ആറു പേർക്ക് പ്രശ്നമായി തോന്നിയത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ആകെ ആശ്വാസം ഈ സൈസ് ഒരെണ്ണത്തിനെ മാത്രമെ കേരളം ജയിപ്പിച്ച് വിട്ടൊള്ളല്ലൊ എന്നതാണ്. എന്തായാലും ആലപ്പുഴയിലെ ജനങ്ങളും സിപിഎം അണികളും മനസ്സിരുത്തി ആലോചിക്കേണ്ട അവസരമാണിത്. നാഷണൽ കോൻഫറൻസിനും ഒവൈസിക്കും കമ്യൂണിസ്റ്റ് പാർട്ടികൾക്കും ഒരുമിച്ച് എതിർക്കേണ്ട വിഷയത്തെ പറ്റി നല്ല ബോധ്യവുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button