ന്യൂദല്‍ഹി: ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷ പഴുതടച്ച് ശക്തമാക്കുന്നതിനെതിരെ പാലര്‍മെന്റില്‍ ശബ്ദം ഉയര്‍ത്തിയത് ആറ് എംപിമാര്‍. ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിനെ എതിര്‍ത്തത് നാഷണല്‍ കോണ്‍ഫറന്‍സും ഒവൈസി നേതൃത്വം നല്‍കുന്ന ഓള്‍ഇന്ത്യ മജിലിസ് മുസ്ലീമീം സി.പി.ഐ.എം എന്നീ പാര്‍ട്ടിയിലെയും എംപിമാരാണ്.
1 അസൗദീന്‍ ഒവൈസി: എ.ഐ.എം.ഐ.എം
2. എ.എം ആരിഫ്: സിപിഐ.എം
3. പി.ആര്‍ നടരാജന്‍: സിപിഐ.എം
4. കെ സുബ്ബരായന്‍: സിപിഐ
5. ഹസ്‌നൈന്‍ മസൂദി: നാഷ്ണല്‍ കോണ്‍ഫറന്‍സ്
6. സയീദ് ഇംത്യാസ് ജലീല്‍: എ.ഐ.എം.ഐ.എം
ഈ എംപിമാരാണ് എന്‍.ഐ.എ ബില്‍ ലോക്സഭയില്‍ എത്തിയപ്പോള്‍ എതിര്‍ത്ത് വോട്ട് ചെയ്തത്. വോട്ടെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ഡി.എം.കെയുമടക്കമുള്ള കക്ഷികള്‍ ബില്ലിനെ പിന്തുണച്ചിരുന്നു. സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതി ബില്ലുകളില്‍ സാധാരണഗതിയില്‍ വോട്ടെടുപ്പ് നടക്കാറില്ല. അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടതോടെയാണ് ബില്ലില്‍ വോട്ടെടുപ്പ്‌നടത്താമെന്ന് അമിത് ഷാ വ്യക്തമാക്കിയത്. വോട്ടെടുപ്പ് നടന്നാല്‍ ആരൊക്കെ ഭീകരതക്കെതിരെ നിലപാടെടുക്കുന്നു, ആരൊക്കെ ഒപ്പം നില്‍ക്കുന്നു എന്ന് വ്യക്തമാകുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
ഇതിന് ശേഷമാണ് ബില്ലില്‍ വോട്ടെടുപ്പ് നടന്നത്. സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ വോട്ടിംഗ് സ്ലിപ്പില്‍ ഒപ്പുവെച്ചെങ്കിലും പിന്നീട് അത് ലോക്സഭാ സ്റ്റാഫിന്റെ കൈയില്‍ നിന്നും തിരികെ വാങ്ങി. കേരളത്തില്‍ നിന്നുള്ള അംഗങ്ങളില്‍ എ.എം ആരിഫ് മാത്രമാണ് ബില്‍ ഭേദഗതിയോടുള്ള എതിര്‍പ്പ് വോട്ടിലൂടെ പ്രകടിപ്പിച്ചത്. ആറിനെതിരെ 278 വോട്ടുകള്‍ക്കാണ് ബില്ല് ലോക്സഭയില്‍ പാസായത്.
നിലവിലെ അന്വേഷണ പരിധിയിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് പുറമെ മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിത ആയുധങ്ങളുടെ വില്‍പന, സൈബര്‍ ഭീകരവാദം തുടങ്ങിയ സംഭവങ്ങള്‍ കൂടി അന്വേഷിക്കാനുള്ള അധികാരവും നിലവിലെ നിയമസംവിധാനങ്ങളെ മറികടന്ന് പ്രത്യേക വിചാരണാ കോടതികളെ നേരിട്ട് നിയമിക്കാനുള്ള സംവിധാനവും എന്‍.ഐ.എക്ക് നല്‍കുന്നതാണ് പുതിയ ഭേദഗതി.
Post Your Comments