Latest NewsKerala

കോളേജുകളില്‍ എസ്എഫ്‌ഐ ആക്രമണങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത് മന്ത്രി കെ.ടി ജലീല്‍: ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: എസ്എഫ്‌ഐക്കും സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ കോളേജുകളില്‍ എസ്എഫ്‌ഐ ഗുണ്ടാവിളയാട്ടമാണ് നടക്കുന്നതെന്നും, എസ്എഫ്‌ഐ നേതാക്കളുടെ അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്തു നല്‍കുന്നത് വിദ്യാഭ്യാസ മന്ത്രി കെ.ടി ജലില്‍ ആണെന്നും ചെന്നിത്തല ആരോപിച്ചു. പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തില്‍ പോലീസ് റാങ്ക് പട്ടിക റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കാമ്പസുകള്‍ എസ്എഫ്‌ഐ സാമൂഹ്യവിരുദ്ധരുടെ താവളമാക്കി മാറ്റുകയാണ്. കെ ടി ജലീല്‍ എന്ന നാണം കെട്ട മന്ത്രിയാണ് എസ്എഫ് ഐ നേതാക്കളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത്. എസ്എഫ്‌ഐയുടെ ശവദാഹം നടത്തണമെന്ന് പറയുന്ന ജലീല്‍ വിദ്യാര്‍ത്ഥികളുടെ ശവദാഹം നടത്തണമെന്നാണോ ഉദ്ദ്യേശിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. എന്ത് ക്രമക്കേട് നടന്നാലും ഒറ്റപ്പെട്ട സംഭവമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കുത്തേറ്റ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ എസ്എഫ്‌ഐ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് കേസ് അട്ടിമറിക്കാനാണ്. അഖിലിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button