അഴിമതിയ്ക്ക് കൂട്ടു നില്‍ക്കാത്തതിന്റെ പേരില്‍ തന്നെ സര്‍വീസില്‍ നിന്ന് പുറത്തക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നതായി രാജുനാരായണ സ്വാമി. അവധിയെടുത്തത് സര്‍ക്കാര്‍ അനുമതിയോടെയാണ്. അഞ്ചും ഏഴും വര്‍ഷം അവധിയെടുത്തവര്‍ വരെ സര്‍വീസില്‍ തുടരുന്നുണ്ട്. കൂടാതെ കൃഷി വകുപ്പില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നുവെന്ന് മന്ത്രി തന്നെ പറഞ്ഞിരുന്നു. എന്നിട്ടും അവിടെനിന്ന് ഒന്നും ചെയ്യാനില്ലാത്ത ഔദ്യോഗിക ഭാഷാ വകുപ്പിലേക്ക് മാറ്റിയതില്‍ മനംനൊന്താണ് താന്‍ അവധിയെടുത്തതെന്നും രാജുനാരായണ സ്വാമി പറഞ്ഞു.
2013-14ലെ റിപ്പോര്‍ട്ടിലൊഴികെ തന്റെ എല്ലാ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിലും പ്രകടനം ഔട്ട്സ്റ്റാന്റിങ് എന്നോ വെരി ഗുഡ് എന്നോ ആണുള്ളത്. അന്നത്തെ റിപ്പോര്‍ട്ട് തയ്യാറാക്കിയ ആളിന്റെ അഴിമതിക്കേസ് പുറത്തുകൊണ്ടു വന്നിരുന്നു. അതിന്റെ പകപോക്കുകയായിരുന്നു അദ്ദേഹം. 2016ലാണ് ഒടുവില്‍ സ്ഥാനക്കയറ്റം ലഭിച്ചത്. പ്രകടനം മോശമായിരുന്നെങ്കില്‍ സ്ഥാനക്കയറ്റം കിട്ടുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments