തിരുവനന്തപുരം: നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ രാജു നാരായണ സ്വാമിക്ക് സഹപ്രവര്‍ത്തകന്റെ പേരില്‍ വധഭീഷണി. ഇതിനെതിരെ രാജു നാരായണ സ്വാമി കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് പരാതി നല്‍കി. ബംഗളൂരുവിലെ റീജ്യണല്‍ ഓഫീസ് ഡയറക്ടറായിരുന്ന ഹേമചന്ദ്ര എന്നയാള്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയന്നാണ് രാജു നാരായണ സ്വാമിയുടെ പരാതി. ബോര്‍ഡിന്റെ ചെയര്‍മാനായ ശേഷം രാജു നാരായണ സ്വാമി നടത്തിയ അന്വേഷണത്തില്‍ അഴിമതിക്കാരനാണെന്ന് കണ്ടെത്തി ഇയാളെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെയാണ് ഭീഷണി.
കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയതിലും കേന്ദ്രഫണ്ട് വിനിയോഗിച്ചതിലും അന്വേഷണം നടത്താനിയി സ്വാമി കമ്മിഷനെ നിയോഗിച്ചിരുന്നു. കമ്മിഷന്റെ അന്വേഷണത്തില്‍ 15 കോടിയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തി. തുടര്‍ന്ന് തനിക്കെതിരെ നടപടിയുണ്ടായാല്‍ ഗുണ്ടകളെ ഉപയോഗിച്ച് ചെയര്‍മാനെ കൊല്ലുമെന്ന് ഹേമചന്ദ്രന്‍ ഫോണിലൂടെ അന്വേഷണ ഉദ്യോഗസ്ഥനായ ചെന്നൈ ഡെപ്യൂട്ടി ഡയറക്ടര്‍ ജയപാണ്ടിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അതേസമയം ചെയര്‍മാനെ മോശമായ പദങ്ങളുപയോഗിച്ച് അധിക്ഷേപിച്ചതായും പരാതിയുണ്ട്.
Post Your Comments