ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. തീവ്രവാദത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കുന്ന മോദി സര്‍ക്കാരിന്റെ ഭേദഗതി ബില്‍ ലോക്‌സഭ കഴിഞ്ഞ ദിവസം പാസ്സാക്കിയിരുന്നു.രാഷ്ട്രപതിയുടെ അനുമതി കൂടി ലഭിക്കുന്നതോടെ ബില്‍ നടപ്പിലാകും. 2008 നവംബറില്‍ മുംബൈയില്‍ നടന്ന ലഷ്‌കര്‍ ആക്രമണത്തിനു ശേഷമാണ് ദേശീയ അന്വേഷണ ഏജന്‍സി രൂപീകരിച്ചത്.
പത്തുവര്‍ഷം കഴിയുമ്പോള്‍ പുതിയ വെല്ലുവിളികളെ നേരിടാന്‍ കഴിയുന്ന രീതിയില്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. സൈബര്‍ മേഖലയിലും കടുത്ത വെല്ലുവിളികളുമായി തീവ്രവാദ ശക്തികള്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് കൂടുതല്‍ അധികാരം നല്‍കി എന്‍ഐഎ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. രാജ്യത്തെ ഭീകരവാദം തുടച്ചു നീക്കാന്‍ എന്‍ഐഎ ബില്‍ ഉപകരിക്കുമെന്നും ബില്‍ ദുരുപയോഗം ചെയ്യപ്പെടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
Post Your Comments