Latest NewsIndia

പ്രളയത്തില്‍ മുങ്ങി മിണ്ടാപ്രാണികളും; പാര്‍ക്കില്‍ നിന്നും രക്ഷപ്പെടുന്ന മൃഗങ്ങള്‍ വീടുകളില്‍ അഭയം തേടുന്നു

പാട്‌ന : കനത്ത മഴയില്‍ മുങ്ങിയിരിക്കുകയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ അസമും ബിഹാറും. അസമില്‍ 33 ജില്ലകളിലായി 45 ലക്ഷം പേരെ പ്രളയം ബാധിച്ചതായാണ് സര്‍ക്കാറിന്റെ പ്രാഥമിക കണക്ക്. മിക്ക ഗ്രാമങ്ങളും വെള്ളത്തിനടിയിലായതിനൊപ്പം കാസിരംഗപാര്‍ക്കിന്റെ 95 ശതമാനത്തോളം വെള്ളം കയറിയ അവസ്ഥയിലാണ്. കുറച്ച് മൃഗങ്ങള്‍ക്ക് വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. കണ്ടെത്തുന്ന മൃഗങ്ങളെ സംരക്ഷിക്കാന്‍ ശ്രമം തുടരുന്നുണ്ട്.

ഇതിനിടയില്‍ മൃഗങ്ങള്‍ ജീവരക്ഷാര്‍ത്ഥം അലഞ്ഞുതിരിയുന്നുണ്ട്. അങ്ങിനെ അലഞ്ഞ് തിരിഞ്ഞ ഒരു കടുവ എത്തിപ്പെട്ടത് അസ്സമിലെ ഒരു വീട്ടിലാണ്. കടുവ വളരെ ക്ഷീണിതനാണെന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്. വെള്ളപ്പൊക്കം മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. വീട്ടിലെത്തിയ കടുവ റൂമിലെ ബെഡ്ഡില്‍ കയറി ഇരുന്ന് വിശ്രമിക്കുന്ന ചിത്രം വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഇന്ത്യ പുറത്തുവിട്ടു.

മുറിയുടെ ചുമരിലെ വിള്ളലിലൂടെയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. വീട്ടില്‍ അപ്രതീക്ഷിതമായി എത്തിയ അതിഥികയെ കണ്ട് അമ്പരന്നിരിക്കുകയാണ് വീട്ടുകാര്‍. കടുവയെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുപ്പതോളം മൃഗങ്ങളാണ് ഈയാഴ്ച തന്നെ ചത്തത്. രണ്ട് വര്‍ഷം മുന്‍പുണ്ടായ വെള്ളപ്പൊക്കത്തില്‍ കാസിരംഗ പാര്‍ക്കിലെ 31 കണ്ടാമൃഗങ്ങളും ഒരു കടുവയും അടക്കം 360 മൃഗങ്ങള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button