NattuvarthaLatest NewsKerala

കൊച്ചിയിൽ വീണ്ടും വൻ തീപിടിത്തം : ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം

കൊ​ച്ചി: കൊച്ചിയിൽ വീണ്ടും വൻ തീപിടിത്തം. എം​ജി റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ ​സൈ​ന്‍ എ​ന്‍​ക്ലൈ​വ് ബി​ല്‍​ഡിം​ഗി​ന്‍റെ ര​ണ്ടാം നി​ല​യിൽ പു​ല​ര്‍​ച്ചെ 3.45 ഓ​ടെ​യാണ് തീപിടിത്തമുണ്ടായത്.വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘം ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ​ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

കൊ​ട​ക് മ​ഹീ​ന്ദ്ര സെ​ക്യൂ​രി​റ്റി എ​ന്ന​ സ്ഥാ​പ​ന​മാ​ണ് ഈ ​നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഓ​ഫീ​സി​ന്‍റെ ഒ​രു ഭാ​ഗം പൂ​ര്‍​ണ​മാ​യും ക​ത്തി​യ​മ​ര്‍​ന്നു. മു​ന്‍​ഭാ​ഗ​ത്തെ ഗ്ലാ​സും വാ​തി​ലി​ന്‍റെ പൂ​ട്ടും ത​ക​ര്‍​ത്ത് അ​ക​ത്ത് ക​യ​റി​യ സം​ഘ​ത്തി​ന് ക​ന​ത്ത പു​ക തി​രി​ച്ച​ടി​യാ​യി. ഷോ​ര്‍​ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണമെന്നാണ് പ്രാഥമിക നിഗമനം. ഫ​ര്‍​ണീ​ച്ച​റു​ക​ള്‍, എ​സി, റൂ​ഫ് എ​ന്നി​വ​യ​ട​ക്കം ക​ത്തിനശിച്ചു. അ​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ നാശനഷ്ടം കണക്കാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button