Latest NewsGulfOman

ഒമാനിൽ ബോയിലർ പൊട്ടിത്തെറിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

മസ്‌ക്കറ്റ് : ബോയിലർ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. ഇലക്ട്രീഷ്യനായിരുന്ന കിഴക്കേനട കൊട്ടാരത്തിൽ ഗിരീഷ്കുമാർ ശിവൻകുട്ടി (38)യാണ് മരിച്ചത്. ഒമാൻ സലാലയിലെ ഹോട്ടലിൽ. ജൂൺ 28ന് ആണ് അപകടം ഉണ്ടായതെന്നും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസം മരണപ്പെടുകയുമായിരുന്നെന്ന് ബന്ധുക്കൾ അറിയിച്ചു. എറണാകുളത്തു ജോലി ചെയ്തിരുന്ന ഗിരീഷ് 6 മാസം മുൻപാണ് ജോലിക്കായി സലാലയിലേക്കു പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നെന്നാണ് വിവരം.

അന്തരിച്ച ഓട്ടൻതുള്ളൽ ആചാര്യൻ ഗുരു ചെങ്ങന്നൂർ ശിവൻകുട്ടിയുടെ മകനാണ്. അമ്മ ശാന്തമ്മ. ഭാര്യ: സൗമ്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button