Latest NewsUSA

കഴിഞ്ഞ രണ്ടാഴ്ചയായി ലോകമെമ്പാടും റെക്കോർഡ് താപനില; ലോകം ചുട്ടു പൊള്ളുന്നു

ന്യൂ യോർക്ക്: ലോകം ഇതുവരെ കാണാത്ത ചൂടാണ് ഈ മാസങ്ങളിൽ അനുഭവപ്പെടുന്നത്. എല്ലാ രാജ്യങ്ങളിലും താപനില വർധിച്ചിരിക്കുന്നു. ലോകമെമ്പാടും റെക്കോർഡ് താപനില രേഖപ്പെടുത്തിയ കാര്യം പെൻ‌സിൽ‌വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എർത്ത് സിസ്റ്റം സയൻസ് സെന്റർ സ്ഥിരീകരിച്ചു.

വരള്‍ച്ച സഹിക്കാനാവാതെ ഇന്തോനേഷ്യന്‍ വ്യോമസേന ക്ലൗഡ് ബേസ്റ്റിംഗ് നടത്തി. ചൂട് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ അത് ചരിത്രമാകും. 2017 ജൂലൈയില്‍ രേഖപ്പെടുത്തിയ ഉയർന്ന ചൂടായ 0.025സി-യെ മറികടക്കും. ഓക്സ്ഫോർഡ് സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ കാർസ്റ്റൺ ഹൌസ്റ്റൈൻ അടക്കമുള്ളവര്‍ ഇക്കാര്യം ഉറപിച്ചു പറയുന്നു. കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ക്രമാതീതമായി ഉയരുന്നതാണ് ഈ പ്രതിഭാസത്തിനു കാരണമെന്നും അവര്‍ അടിവരയിട്ടു പറയുന്നു.

യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച് ഏറ്റവും ചൂടേറിയ 10 വർഷങ്ങളിൽ ഒമ്പതും ഉണ്ടായത് 2000 ആണ്ടുമുതലാണ്‌. അതിൽത്തന്നെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഈ വർഷം ഇടംപിടിക്കുമെന്നാണ് ആദ്യ ആറുമാസത്തെ ഡാറ്റകള്‍ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button