ലണ്ടന്‍: തല പരസ്പരം ചേര്‍ന്നനിലയില്‍ പിറന്ന പാകിസ്ഥാനിലെ രണ്ടുവയസ്സുകാരികളായ ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തി. തലയോട്ടികളും തലച്ചോറും രക്തക്കുഴലുകളും പരസ്പരം ഇഴചേര്‍ന്നു കിടന്ന ഇവരെ ലണ്ടനിലെ ഓര്‍മൗണ്ട് സ്ട്രീറ്റ് ആശുപത്രിയില്‍ നടത്തിയ അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് വേര്‍പെടുത്തിയത്.
തലയോട്ടി പരസ്പരം ചേര്‍ന്ന നിലയില്‍ ഇരട്ടകള്‍ പിറക്കുന്നത് അത്യപൂര്‍വമാണ്. ആരോഗ്യനില തൃപ്തികരമാണെന്നും തുടര്‍ചികിത്സയിലൂടെ സാധാരണനിലയിലെത്തിക്കാന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments