നൈനിറ്റാള്‍: വനപാലകന് കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. കലഗഡിലെ കോര്‍ബെറ്റ് കടുവ സങ്കേതത്തിലാണ് 23കാരനായ വനപാലകനെ കടുവ കൊന്നത്. തിങ്കളാഴ്ച വൈകിട്ടാണ് സോഹന്‍ സിംഗ് എന്ന വനപാലകന്റെ മൃതശരീരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുമവോണ്‍ മേഖലയില്‍ നിരവധി തവണ മനുഷ്യര്‍ക്ക് നേരെ മൃഗങ്ങളുടെ ആക്രമണം നടന്നിരുന്നു. നൈനിറ്റാള്‍ ജില്ലയിലെ ദക്ഷിണ ഗൗല വനമേഖലയില്‍ ഉമ ആര്യ എന്ന 23 കാരിക്ക് പുലിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ നവംബറില്‍ ധികല സോണില്‍ 20കാരനെ ഒരു പെണ്‍കടുവ ആക്രമിച്ച് കൊന്നിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ 40 കാരന്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ചപ്പോള്‍ നാല് വയസുകാരിയായ പെണ്‍കുട്ടികളെ ബാഗേശ്വര്‍ ജില്ലയിലും നൈനിതാല്‍ ജില്ലയിലും പുലികള്‍ കൊന്നിരുന്നു.
Post Your Comments