ന്യൂഡല്‍ഹി: കോഴിയെയും കോഴിമുട്ടയെയും വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കണമെന്ന് ശിവസേന എം.പി സഞ്ജയ്ത പാര്‍ലമെന്റില്‍. രാജ്യസഭയില്‍ ആയുര്‍വേദത്തെ പറ്റിയുള്ള ചര്‍ച്ചയിലാണ് സഞ്ജയ് റാവത്ത് വിചിത്രവാദം ഉന്നയിച്ചത്. ആയുര്‍വേദ ഭക്ഷണം മാത്രം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ട ഇടുമെന്നാണ് പഠനങ്ങള്‍ പറുന്നതെന്നും, സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് പ്രോട്ടീനിനായി ആ മുട്ട കഴിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിക്കനെയും മുട്ടയെയും വെജിറ്റേറിയന്‍ ആയി വര്‍ഗീകരിക്കണമെന്നും അദ്ദേഹം ആയുഷ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
Shiv Sena leader Sanjay Raut wants egg & chicken to be classified as vegetarian.
Happens when you have non-veg cravings but want to tell yourself in the mirror that you're vegetarian.
Imagine what kind of fools with no sense of real issues are holding prominence in public life.
— Gaurav Pandhi (@GauravPandhi) July 16, 2019
‘ഒരിക്കല്‍ ഞാന്‍ നന്ദുര്‍ബാര്‍ പ്രദേശത്തെ ഒരു ചെറിയ ചേരിയില്‍ പോയി. അവിടുത്തെ ആദിവാസികള്‍ ഒരു ഭക്ഷണം കൊണ്ടുവന്നു തന്നു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ആയുര്‍വേദിക് ചിക്കന്‍ എന്നാണ് മറുപടി പറഞ്ഞത്. എല്ലാ അസുഖങ്ങളും ഭേദമാക്കാന്‍ കഴിയുംവിധമാണ് അവര്‍ കോഴിയെ വളര്‍ത്തുന്നതത്രേ.’ – റാവത്ത് പറഞ്ഞു.
മഞ്ഞളും പാലും ചേര്‍ത്തുള്ള പാനീയത്തിന്റെ ആരോഗ്യഗുണം തിരിച്ചറിഞ്ഞ് പാശ്ചാത്യലോകത്തുള്ളവര്‍ ശീലമാക്കുമ്പോള്‍ ഇന്ത്യക്കാര്‍ അത് അവഗണിക്കുകയാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു
This MP Demands And
Post Your Comments