KeralaLatest News

യൂണിവേഴ്‌സിറ്റി കോളേജ് വിഷയം: ശക്തമായ നടപടിയെടുത്തുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ ശക്തമായ നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് മേല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് നല്ല പ്രവണതയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം യണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി. പോലീസ് ഒരുക്കിയ സുരക്ഷാ വലയം ഭേദിച്ച് മൂന്ന് വനിതാ പ്രവര്‍ത്തകര്‍ മതില്‍ ചാടിക്കടന്ന് സെക്രട്ടേറിയറ്റിനകത്ത് പ്രവേശിച്ചു. ഇതിലൊരാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ വരെ എത്തി മുദ്രാവാക്യം വിളിച്ചു.

കെഎസ്യു പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള നിരാഹാര സമരം മൂന്നാം ദിവസത്തിലേയ്ക്ക് കടക്കുന്നതിനിടെയാണ് ശക്തമായ പ്രതിഷേധവുമായി സംഘടന രംഗത്തെത്തിയിരിക്കുന്നത്.

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിനു പിന്നാലെ വലിയ പ്രതിഷേധ പരിപാടികളാണ് കെഎസ്യു നടത്തി വരുന്നത്. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button