ജിദ്ദ: ഉംറ തീർഥാടകർക്ക് സൗദി മുഴുവൻ സഞ്ചരിക്കാൻ അനുമതി. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ ഉത്തരവിറക്കിയത്. നേരത്തേ തീർഥാടകർക്ക് മക്ക, മദീന, ജിദ്ദ നഗരങ്ങൾക്ക് അപ്പുറത്തേക്കു പ്രവേശനം വിലക്കിയിരുന്നു. 36 വർഷം മുൻപായിരുന്നു തീർത്ഥാടകരുടെ യാത്രയ്ക്ക് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇതോടെ സൗദിയിലെ മറ്റ് ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ തീർത്ഥാടകർക്ക് കഴിയും. ഇൗ വർഷത്തെ ഹജ് തീർഥാടനം പൂർത്തിയായ ശേഷമായിരിക്കും ഉംറ വീസ അനുവദിക്കുന്നത്.
Post Your Comments