തിരുവനന്തപുരം: പിണറായി വിജയൻ പോലീസ് സേനയിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആര്‍എസ്എസിന് ശബരിമലയിലെ വിവരങ്ങൾ ചോര്‍ത്തിക്കൊടുത്ത പൊലീസുകാര്‍ സേനയിൽ ഉണ്ടായിരുന്നെന്നു പിണറായി പറഞ്ഞു. എങ്കിൽ, ആര്‍എസ്എസിന് വിവരം ചോര്‍ത്തിയവര്‍ ആരെന്ന് പ്രഖ്യാപിക്കാൻ പിണറായി വിജയൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നിങ്ങളിൽ ചിലർക്ക് നെഞ്ചിൽ കൈവച്ച് പറയാമോ സ്റ്റേറ്റിനൊപ്പം നിന്നുവെന്ന്, ഇതായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. മുഖ്യമന്ത്രി സംസ്ഥാന പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത് ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്. പോലീസുകാർ സർക്കാർ തീരുമാനത്തോടൊപ്പവും സംസ്ഥാന താൽപര്യത്തിന് ഒപ്പവുമാണ് നിൽക്കേണ്ടത്. ചെന്നിത്തല വ്യക്തമാക്കി.
Post Your Comments