Latest NewsIndia

വിവാഹം കഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ തലാഖ് ചൊല്ലി; ഭര്‍ത്താവിന്റെ തീരുമാനത്തില്‍ ഞെട്ടി യുവതിയും കുടുംബവും

ഉത്തര്‍പ്രദേശ്: മണിക്കൂറുകള്‍ നീണ്ട ദാമ്പത്യബന്ധം. സ്ത്രീധനം വില്ലനായത് ഉത്തര്‍പ്രദേശിലെ ഈ ദമ്പതികള്‍ക്കിടയിലാണ്. ഉത്തര്‍പ്രദേശില്‍ വിവാഹം കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഒരാള്‍ ഭാര്യക്ക് മുത്തലാഖ് നല്‍കിയതായി പോലീസ് പറഞ്ഞു.

ജഹാംഗിരാബാദ് നിവാസിയായ ഷാഹെ ആലം ജൂലൈ 13 ന് രുക്സാന ബാനോയെ വിവാഹമോചനം ചെയ്യുന്നത്. വെറും 24 മണിക്കൂറുകള്‍ക്ക് മുമ്പാണ് ഷാഹെ രുക്‌സാനയെ നിശഅചയിച്ച പ്രകാരം വിവാഹം ചെയ്തത്.എന്നാല്‍ യുവതിയുടെ കുടുംബം നല്‍കാമെന്ന് പറഞ്ഞ സ്ത്രീധനം നല്‍കാതെ വന്നതോടെ ഉടന്‍ തന്നെ യുവതിയെ ഉപേക്ഷിക്കാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

യുവതിയുടെ പിതാവ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആലത്തിനും കുടുംബത്തിലെ 12 അംഗങ്ങള്‍ക്കുമെതിരെ സ്ത്രീധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് കൂടുതല്‍ അന്വേഷണത്തിനായി ഫത്തേപൂര്‍ പോലീസ് സര്‍ക്കിളിലെ സര്‍ക്കിള്‍ ഓഫീസര്‍ക്ക് കൈമാറി. അന്വേഷണം പൂര്‍ത്തിയായാലുടന്‍ ആവശ്യമായ നടപടിയെടുക്കുമെന്ന് പോലീസ് സൂപ്രണ്ട് ആകാശ് തോമര്‍ പറഞ്ഞു.

 

 

shortlink

Post Your Comments


Back to top button