അഹമ്മദാബാദ്: സിറിയയുടെ ഫൈനല്‍ മോഹം തകർത്തുകൊണ്ട് അവസാന മത്സരത്തിൽ ഇന്ത്യ സിറിയയെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഇതുവരെ ഒരു കളി പോലും ജയിക്കാത്ത ഇന്ത്യക്ക് ഇന്നലത്തെ സമനില വലിയ ആശ്വാസം ആയിരുന്നു. നരേന്ദര്‍ ഗലോട്ട് ആണ് ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയത്. ഫൈനലിൽ താജികിസ്ഥാനും, ഡി പി ആര്‍ കൊറിയയും തമ്മിൽ ഏറ്റുമുട്ടും.
ഇന്ത്യ ടൂർണമെന്റിൽനിന്ന‌് കളിക്കുമുമ്പുതന്നെ പുറത്തായിരുന്നു. അതിനാൽ പരിശീലകൻ ഇഗർ സ‌്റ്റിമച്ച‌് പരീക്ഷണത്തിന‌് മുതിർന്നു. ഉത്തരകൊറിയയോട‌് തോറ്റ ടീമിൽ എട്ട‌് മാറ്റം വരുത്തിയാണ‌് ഇറങ്ങിയത‌്. ഫിഫ റാങ്കിങ്ങിൽ 85–-ാം സ്ഥാനത്തുള്ള സിറിയയെ ആദ്യ പകുതിയിൽ 101–-ാം റാങ്കുകാരായ ഇന്ത്യ ഗോളടിക്കാൻ അനുവദിച്ചില്ല.
കോർണർകിക്കിൽ നിന്നായിരുന്നു ഇന്ത്യയുടെ ഗോൾ. അനിരുദ്ധ‌് ഥാപ്പയുടെ പറന്നിറങ്ങിയ കിക്ക‌് തകർപ്പൻ ഹെഡ്ഡറിലൂടെ നരേന്ദർ വലയിലാക്കി. ഈ പ്രതിരോധക്കാരന്റെ ആദ്യ രാജ്യാന്തര ഗോളാണിത‌്. രണ്ടാം തവണയാണ‌് ഇന്ത്യൻ ജേഴ‌്സി അണിയുന്നത‌്.
Post Your Comments