Latest NewsKeralaIndia

വിദ്യാർത്ഥിനിക്ക് പീഡനം, സ്വകാര്യ എയ്ഡഡ് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ പിടിയിൽ

പ്രതി വാടകക്ക് താമസിച്ചിരുന്ന അടിമാലിയിലെ വീട്ടിലെത്തിയാണ് ഇയാളെ പിടികൂടിയത്.

അടിമാലി: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവ അധ്യാപകന്‍ അറസ്‌റ്റില്‍. കമ്ബളികണ്ടം നെല്ലികുന്നേല്‍ സാജന്‍(32) ആണ്‌ അറസ്‌റ്റിലായത്‌. എയ്‌ഡഡ്‌ സ്‌കൂളിലെ ഇംഗ്ലീഷ്‌ അധ്യാപകനാണു സാജന്‍. ഇതേ സ്‌കൂളില്‍ പഠനം നടത്തിയിരുന്ന പെണ്‍കുട്ടിയെ പലപ്പോഴായി പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ കുറെ നാളുകളായി സാജന്‍ അടിമാലിയിലെ സ്‌കൂളില്‍ അധ്യാപകനാണ്. ഇതിനിടയില്‍ സാജന്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലായി.

തുടര്‍ന്ന് വിദ്യാലയത്തില്‍ വച്ചും പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും പല തവണ പീഡനത്തിനിരയാക്കി. പീഡന വിവരം കൗണ്‍സിലിംങ്ങിലൂടെ പുറത്തുവരികയും തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുകയുമായിരുന്നു. പ്രതി വാടകക്ക് താമസിച്ചിരുന്ന അടിമാലിയിലെ വീട്ടിലെത്തിയാണ് ഇയാളെ പിടികൂടിയത്.

ഇതേ സ്‌കൂളില്‍ മൂന്ന് വര്‍ഷം മുമ്പ് പഠനം നടത്തിയ പൂര്‍വ്വ വിദ്യാര്‍ഥിനിയെ സാജന്‍ ഒരു മാസം മുമ്പ് രജിസ്റ്റര്‍ വിവാഹം കഴിച്ചതായും വിവരമുണ്ട്. വിദ്യാലയത്തിലെ മറ്റ് കുട്ടികളോട് പ്രതിയിങ്ങനെ പെരുമാറിയിട്ടുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ച്‌ വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button