KeralaLatest News

സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി സർക്കാരിനെ വിമർശിച്ചത്. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇത് ഗുരുതരമായ സാഹചര്യമാണെന്നും ഹൈക്കോടതി പറയുകയുണ്ടായി. കയ്യേറ്റങ്ങളെ സര്‍ക്കാര്‍ പ്രോത്സാപ്പിക്കുകയാണ്. കയ്യേറ്റഭൂമിയിലെ നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ വൈദ്യുതിയും വെള്ളവും നല്‍കുന്നു. ഇത് പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്നും കോടതി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button