ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 1 കോടിയോളം രൂപയുടെ ധനസഹായം നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായ ഇനത്തില്‍ 35 ലക്ഷം, സംസ്ഥാനത്തിന്റെ വകയില്‍ 5 ലക്ഷം, സിആര്‍പിഎഫ് റിസ്ക് ഫണ്ടില്‍ നിന്നും 20 ലക്ഷം, കേന്ദ്രത്തിന്റെ ക്ഷേമനിധിയില്‍ നിന്നും 1.5 ലക്ഷം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാര്‍ലമെന്ററി സാലറി പാക്കേജ് കവറില്‍ നിന്നും 30 ലക്ഷം എന്നിങ്ങനെയാണ് ധനസഹായം ലഭ്യമാക്കിയത്.
രാജ്യസഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.ഇതിനു പുറമേ, ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് അവരവരുടെ സംസ്ഥാനത്തിന്റെ ധനസഹായവും ലഭ്യമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയില്‍ പറഞ്ഞു.
Post Your Comments