തിരുവനന്തപുരം : ദുരൂഹസാഹചര്യത്തില്‍ കാണാതായ കോളജ് ഓഫ് എന്‍ജിനീയറിങ്ങി(സിഇടി)ലെ രണ്ടാം വര്‍ഷ എം ടെക് വിദ്യാര്‍ഥി കോഴിക്കോട് വടകരസ്വദേശി ശ്യാം അനന്തപത്മനാഭന്റെ (26) ജീര്‍ണിച്ച മൃതദേഹം കാര്യവട്ടം ക്യാംപസിലെ കാട്ടില്‍ കണ്ടെത്തി. ആറു ദിവസത്തോളം പഴക്കം വരുമെന്ന് പൊലീസ്. താന്‍ മനസ്സില്‍കരുതിയ സ്ഥാനത്ത് എത്താനാവാത്തതിലുള്ള മാനസികപിരിമുറുക്കം കൊണ്ട് ജീവനൊടുക്കുന്നുവെന്നെഴുതിയ ആത്മഹത്യാകുറിപ്പ് മൃതദേഹത്തിനു സമീപം നിന്നു ലഭിച്ചതായി പൊലീസ് അറിയിച്ചു.
ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയായ സഹോദരിയോടൊപ്പം പാങ്ങപ്പാറയിലുള്ള ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന ശ്യാമിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. ലൈബ്രറിയില്‍ പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ശ്യാം രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെതുടര്‍ന്ന് ബന്ധുക്കള്‍ കഴക്കൂട്ടം സൈബര്‍ സിറ്റി അസി.കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ ശ്യാമിന്റെ മൊബൈല്‍ഫോണ്‍ കാര്യവട്ടം-തൃപ്പാദപുരം പ്രദേശത്തെവിടയോ ഉള്ളതായി വിവരം ലഭിച്ചു.
മൃതദേഹത്തിനു സമീപത്തുനിന്ന് ലഭിച്ച ബാഗില്‍നിന്ന് ഐഡി കാര്‍ഡും പുസ്തകങ്ങളും മൊബൈല്‍ ഫോണും കിട്ടി. ഇതില്‍നിന്നാണ് മൃതദേഹം ശ്യാമിന്റേതാണെന്ന് സ്ഥിരീകരിച്ചത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ ഫോണ്‍ ഓഫായതോടെ അന്വേഷണം അസാധ്യമായി. കാര്യവട്ടം ക്യാംപസിലെ സിസിക്യാമറ പരിശോധിക്കുമ്പോള്‍ സഞ്ചിതൂക്കിയ യുവാവ് ക്യാംപസിനുള്ളിലെ ഹൈമവതീകുളത്തിന്റെ ഭാഗത്തേയ്ക്കു പോകുന്നതായി കണ്ടെത്തി. ബന്ധുക്കള്‍ ഈ ദൃശ്യം ശ്യാനിന്റേതാകാമെന്നു പറഞ്ഞതോടെ പൊലീസ് ഹൈമവതികുളത്തിലും, കാട്ടിലുമെല്ലാം അന്വേഷണം നടത്തിവരുകയായിരുന്നു.
കോഴിക്കോട് പുത്തൂര്‍ വരദയില്‍ പത്മനാഭന്റെയും ശൈലജയുടെയും മകനാണ്. ബിടെക് പാസായശേഷം കുറെ നാള്‍ ബംഗളൂരൂവിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു.കോഴിക്കോട് വടകര സ്വദേശിയായ ശ്യാം രണ്ടു വര്‍ഷത്തിലേറെയായി പാങ്ങപ്പാറ ഡയമണ്ട് ഡിസ്ട്രിക്ട് വാലി ഫ്‌ലാറ്റില്‍ മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. ഇന്നലെ ക്യാപസിലെ സെക്യൂരിട്ടി ജീവനക്കാര്‍ പെട്രോളിങ് നടത്തുമ്പോള്‍ കാട്ടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെതുടര്‍ന്ന് അന്വേഷിക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments