ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖര്‍ രാജ്യസഭയില്‍ നിന്നും രാജിവെച്ചു. രാജ്യസഭ ചെയര്‍മാന്‍ എം.വെങ്കയ്യ നായിഡുവിനെ കണ്ട നീരജ് താന്‍ രാജ്യസഭയില്‍ നിന്നും സ്വമേധയാ വിരമിക്കുകയാണെന്ന് അറിയിച്ചു. മുന്‍ പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖറിന്റെ മകനാണ് നീരജ് ശേഖര്‍. നീരജ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. അടുത്ത വര്‍ഷം നവംബറിലാണ് നീരജിന്റെ കാലാവധി പൂര്‍ത്തിയാകേണ്ടിയിരുന്നത്.
നേരത്തെ തെലുങ്ക് ദേശം പാര്‍ട്ടിയുടെ നാല് രാജ്യസഭാംഗങ്ങള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. രാജ്യസഭയില്‍ ടിഡിപിയ്ക്ക് ആകെ ആറ് എംപിമാരാണുണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങളിലും ,നേതൃത്വത്തിലും ആകൃഷ്ടരായാണ് തങ്ങള്‍ ബിജെപിയില്‍ ലയിക്കുന്നതെന്നാണ് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചത്.
Post Your Comments