UAELatest NewsGulf

യുഎഇയിൽ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു

അബുദാബി : തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. സൗദിയിലെ മക്കയിൽ നിന്ന് ഉംമ്ര തീർഥാടനം നടത്തിയശേഷം ഒമാനിലേയ്ക്ക് 52 തീർഥാടകരുമായി പോവുകയായിരുന്ന ബസ് യുഎഇയിലെ ഹൈവേയിൽ അപകടത്തിൽപ്പെടുകയായിരുന്നു. ആർക്കും പരുക്കേറ്റതായി റിപോർട്ടില്ല. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അബുദാബിയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിലെ ബാരിയറിൽ ബസ് പല പ്രാവശ്യം ഇടിക്കുകയായിരുന്നുന്നുവെന്ന് പോലിസ് പറയുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് രക്ഷാപ്രവർത്തനം നടത്തി. യാത്രക്കാർക്ക് താമസ സൗകര്യവും ഭക്ഷണവും നൽകുകയ ശേഷം തുടർയാത്രയ്ക്ക് വാഹന സംവിധാനം ഏർപ്പെടുത്തി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button