Latest NewsKerala

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസ് :നിർണായക വെളിപ്പെടുത്തലുമായി ഒന്നാം പ്രതി എസ്ഐ സാബു

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ഒന്നാം പ്രതി എസ്ഐ സാബു തൊടുപുഴ കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ ആരോപണ വിധേയനായ മുന്‍ ഇടുക്കി എസ്പിക്കെതിരെ നിർണായക വെളിപ്പെടുത്തൽ. എസ്‍പി കെ ബി വേണുഗോപാലിന്‍റെ നിർദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതും, ചോദ്യം ചെയ്തതതും. അറസ്റ്റിനെക്കുറിച്ച് ഡിവൈഎസ്പിക്കും അറിയാമായിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ സ്റ്റേഷനിൽ ഇല്ലായിരുന്നുവെന്നും എസ് പിയുടെ നിർദ്ദേശപ്രകാരം സഹപ്രവർത്തകരാണ് ചോദ്യം ചെയ്തതെന്നും എസ്ഐ വെളിപ്പെടുത്തി. കേസില്‍ ആരോപണ വിധേയനായ ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെ നേരത്തെ തൽസ്ഥാനത്തുനിന്ന് ഭീകരവിരുദ്ധ സ്ക്വാഡിലേക്ക് മാറ്റിയിരുന്നു.

അതേസമയം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പീരുമേട് സബ്‍ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ വാസ്റ്റിൻ ബോസ്കോയെ സസ്പെന്‍ഡ് ചെയ്തു. താൽക്കാലിക വാർഡൻ സുഭാഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വകുപ്പ് തല അന്വേഷണത്തിന് ചീമേനി ജയിൽ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button