Latest NewsKerala

പീഡനത്തിനിരയായ 13 വയസുകാരിയുടെ ആത്മഹത്യ; മുങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

കൊല്ലം : പീഡനത്തിനിരയായ പെണ്‍കുട്ടി അനാഥമന്ദിരത്തില്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദി അറേബ്യയിലെ റിയാദില്‍ അറസ്റ്റു ചെയ്തു. സിറ്റി പൊലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പ്രതിയെ ഇന്നു നാട്ടിലെത്തിക്കും.

ദീര്‍ഘകാലമായി റിയാദില്‍ ജോലി നോക്കുന്ന സുനില്‍കുമാര്‍ അവധിക്കു നാട്ടിലെത്തിയപ്പോഴാണു പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സ്ഥിരം മദ്യപാനിയായ പിതൃസഹോദരന്‍ വഴിയാണു പെണ്‍കുട്ടിയുടെ വീടുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചത്. അന്നു 13 വയസ്സുണ്ടായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. വിവരം പിന്നീട് സഹപാഠികള്‍ വഴി സ്‌കൂള്‍ അധ്യാപിക അറിഞ്ഞു.

2017 ജൂണ്‍ 8 നാണു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഏപ്രിലില്‍ പിതൃ സഹോദരനും ആത്മഹത്യ ചെയ്തു. 2017 ല്‍ ക്ലാപ്പന സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ഥിയാണു പീഡനത്തിന് ഇരയായത്. പിതൃസഹോദരന്റെ സുഹൃത്താണു സുനില്‍കുമാര്‍. പീഡനത്തിനു ശേഷം കൊല്ലം കരിക്കോട്ടെ ഇഞ്ചക്കാട് സര്‍ക്കാര്‍ മഹിളാ മന്ദിരത്തിലാക്കിയ പെണ്‍കുട്ടി അവിടെ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം സുനില്‍കുമാര്‍ ഗള്‍ഫിലേക്കു കടക്കുകയും ചെയ്തു.

സുനില്‍കുമാറിനെ നാട്ടിലെത്തിക്കാന്‍ കഴിയാതായതോടെയാണു പൊലീസ് റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചത്. സിബിഐ വഴി ഇന്റര്‍പോളിനെ ബന്ധപ്പെടുകയും ചെയ്തു. മാനഭംഗം, കുട്ടികള്‍ക്കെതിരായ പീഡനം, പട്ടികജാതി വര്‍ഗത്തിനെതിരായ അതിക്രമം എന്നീ വകുപ്പുകളാണു സുനില്‍കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button