KeralaLatest News

ബിരിയാണിയും ചിക്കന്‍ കറിയും പിന്നെ അല്‍പ്പം മധുരവും; ജയില്‍ ഫ്രീഡം ഫുഡ് ഇനി ഓണ്‍ലൈനിലും

കൊല്ലം: കൊല്ലം ജില്ലാ ജയിലില്‍ നിന്നുള്ള ഭക്ഷണ വിഭവങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെയും ലഭ്യമാകും. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി വഴിയാണ് ഫ്രീഡം ഫുഡ് കോംബോ പായ്ക്ക് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശ പ്രകാരമാണു ജയില്‍ വിഭവങ്ങള്‍ ഓണ്‍ലൈനിലും ലഭ്യമാക്കാന്‍ ഒരുങ്ങുന്നത്. അച്ചാറും സാലഡും സഹിതമുള്ള ചിക്കന്‍ ബിരിയാണി (500 ഗ്രാം), 3 ചപ്പാത്തി, ചിക്കന്‍കറി (150 ഗ്രാം), കിണ്ണത്തപ്പത്തിന്റെയോ ഹല്‍വയുടെയോ ഒരു കഷണം, ഒരു കുപ്പി മിനറല്‍ വാട്ടര്‍ എന്നിവയായിരിക്കും ഈ കോംബോ പായ്ക്കില്‍ ഉണ്ടായിരിക്കുക. ഫ്രീഡം ഫുഡ് എന്നു പേരിട്ടിരിക്കുന്ന ഈ പായ്ക്കിന്റെ വില 125 രൂപയാണ്.

വിജയകരമായി നടപ്പാക്കിയ ജയില്‍ ചപ്പാത്തി, ബിരിയാണി, കുപ്പിവെള്ളം എന്നിവയ്ക്കു പിന്നാലെയാണു ജയില്‍ വിഭവങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിരിക്കുന്നത്. രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെ മാത്രമായിരിക്കും ഇവയുടെ ഓര്‍ഡര്‍ അനുസരിച്ചുള്ള വിതരണം ഉണ്ടായിരിക്കുക. ജയിലിന്റെ 6 കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമേ ഓണ്‍ലൈന്‍ സേവനം ലഭ്യമാകൂ എന്നും ജയില്‍ സൂപ്രണ്ട് ജി.ചന്ദ്രബാബു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button