ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബൈഗിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച അര്‍ദ്ധരാത്രി ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ബെംഗളൂരു വിടാനൊരുങ്ങവെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഐഎംഎ കുംഭകോണ കേസുമായി ജുലൈ 19ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കണ്ടു പിടിക്കാന്‍ പറ്റാത്ത ലൊക്കേഷനിലേക്ക് പറക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
തുടര്‍ന്ന് ബെംഗളൂരു ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയിലെടുക്കുക്കയായിരുന്നെന്ന എസ്‌ഐടി വ്യക്തമാക്കി. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണ്ണാകയില്‍ ഏറ്റ തോല്‍വിയുടെ ഉത്തരവാദിത്തം കെപിസിസി അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവിനും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമാണെന്നും, സംസ്ഥാനത്തിന്റെ ചുമതലയിലുണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ കോമാളിയെന്നും റോഷന്‍ ബൈഗ് അധിക്ഷേപിച്ചിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.
അതേസമയം റോഷന്‍ ബൈഗിന് രക്ഷപ്പെടാനുള്ള സൗകര്യം ഒരുക്കിയത് ബിജെപിയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി വ്യക്തമാക്കി. ഈ സമയത്ത് അവിടെ ബിജെപി എംഎല്‍എ യോഗേശ്വറും വുണ്ടായിരുന്നു. മുന്‍ മന്ത്രിയെ രക്ഷപ്പെടാന്‍ സഹായിക്കുന്നത് നാണക്കേടാണ്. ബിജെപിയുടെ കുതിരക്കച്ചവടം ഇതില്‍ വ്യക്തമാണെന്ന് കുമാരസ്വാമി ആരോപിച്ചു.
Post Your Comments