ബെംഗളൂരു: ഐ-മോണിറ്ററി അഡൈ്വസറി (ഐഎംഎ) പൊന്‍സി അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ റോഷന്‍ ബേഗിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇസ്ലാമിക് രീതിയിലുള്ള നിക്ഷേപത്തിലൂടെ നിക്ഷേപകര്‍ക്ക് വന്‍ ലാഭം വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെന്നാണ് കേസ്.
റോഷന്‍ ബേഗിനെ നേരത്തെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. ഞായറാഴ്ച രാവിലെ മുന്‍ ശിവാജി നഗര്‍ എംഎല്‍എയെ സിബിഐ ഓഫീസിലേക്ക് വിളിപ്പിച്ചു. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്. കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സിബിഐ അറിയിച്ചു. റോഷന്‍ ബേഗിനെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Post Your Comments