അബുദാബി : പ്രവാസികൾക്ക് സന്തോഷിക്കാവുന്ന തീരുമാനവുമായി ഇൻഡിഗോ. യുഎഇ, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ തായ്യാറെടുക്കുന്നു. ഈ മാസം 25നു ദുബായ്-മുംബൈ, ജിദ്ദ-ഡൽഹി സർവീസുകളും ഓഗസ്റ്റ് 5നു കുവൈത്ത്-മുംബൈ സർവീസും ആരംഭിക്കുമെന്നു എയർലൈൻ അറിയിച്ചു. ഇൻഡിഗോയുടെ മൂന്നാമത്തെ ദുബായ്-മുംബൈ സെക്ടറിൽ സർവീസിനൊരുങ്ങുന്നത്. ജെറ്റ് എയർവേയ്സ് പിൻവലിച്ചതോടെ ലഭ്യമായ അധിക സീറ്റാണ് ഇൻഡിഗോ ഉൾപ്പെടെയുള്ള മറ്റു എയർലൈനുകൾക്ക് ലഭിച്ചത്.
ഉച്ചയ്ക്ക് 12.30ന് . മുംബൈയിൽ നിന്നും യാത്ര തിരിക്കുന്ന 6ഇ 83 വിമാനം പ്രാദേശിക സമയം 2.05ന് ദുബായിയിലെത്തും. ശേഷം തിരിച്ച് 3.05ന് പുറപ്പെട്ട് രാത്രി 8.05ന് മുംബൈയിലെത്തും. രാത്രി 10ന് ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന 6ഇ 1741 വിമാനം ജിദ്ദയിൽ പുലർച്ചെ 2.10നെത്തും. 3ന് ജിദ്ദയിൽനിന്ന് പുറപ്പെട്ട് രാവിലെ 11.15ന് ഡൽഹിയിലെത്തും. ഓഗസ്റ്റ് 5ന് മുംബൈയിൽനിന്ന് പുലർച്ചെ 5.30ന് പുറപ്പെടുന്ന 6ഇ 1766 വിമാനം കുവൈത്തിൽ രാവിലെ 7.10ന് എത്തും . തിരിച്ച് 8.10ന് പുറപ്പെട്ട് ഉച്ചയ്ക്കുശേഷം 3.10ന് മുംബൈയിൽ എത്തും.
Post Your Comments