തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കൊളേജിലെ പരീക്ഷാ രീതികളിലെ ക്രമക്കേടുകള്‍ തുറന്ന് പറഞ്ഞ് മുന്‍ പ്രിന്‍സിപ്പല്‍ മോളി മെഴ്‌സിലിന്‍. താന്‍ ഇടപെട്ട് സര്‍വ്വകലാശാലക്ക് കൈമാറിയ കേസുകള്‍ അട്ടിമറിക്കപ്പെട്ടുവെന്ന് മോളി മെഴ്‌സിലിന്‍ പറഞ്ഞു. ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥി നേതാക്കളെ സഹായിക്കുന്നുവെന്ന് മുന്‍ പ്രിന്‍സിപ്പല്‍ പറഞ്ഞത്. ഈ ക്രമക്കേടുകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും മോളി മെഴ്‌സിലിന്‍ പറയുന്നു. വിചിത്രമായ കോപ്പിയടികള്‍ തുടര്‍ക്കഥയാണ്. ജയിലില്‍ നിന്ന് പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിക്ക് പൊലീസിന് മുന്നിലൂടെയാണ് കോപ്പിയടിക്കാനുള്ള പേപ്പറുകള്‍ നല്‍കിയത്.
എസ്എഫ്‌ഐ നേതാക്കളുടെ കേന്ദ്രങ്ങളില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെടുത്തതോടെ കൊളേജിലെ പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. ഇതുമായി ബന്ധിപ്പിക്കുന്ന അനുഭവങ്ങളാണ് 2013-2014 അധ്യയന വര്‍ഷം പ്രിന്‍സിപ്പലായിരുന്ന മോളി മെഴ്‌സിലിന്‍ പങ്കുവെക്കുന്നത്. പലപ്പോഴും താന്‍ നിസ്സഹായയായിരുന്നുവെന്നും മോളി പറയുന്നു. പുറത്ത് നിന്ന് ഉത്തരങ്ങള്‍ എഴുതിയ മെയിന്‍ ഉത്തരക്കടലാസ് നല്‍കുന്നത് കണ്ടാണ് താന്‍ ഹാളിലെത്തിയത്.
ഇവ രണ്ടും വാങ്ങി യൂണിവേഴ്‌സിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞ് ഈ വിദ്യാര്‍ത്ഥി തന്നെ കണ്ടപ്പോള്‍ എല്ലാം ശരിയായിയെന്നാണ് പറഞ്ഞതെന്നും മോളി പറഞ്ഞു. എസ്എഫ്‌ഐ നേതാവ് ബുക്ക് വച്ച് എഴുതുന്നതിന് താന്‍ സാക്ഷിയാണ് പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടപ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രിന്‍സിപ്പല്‍ അനുവദിച്ചില്ലെന്നും മോളി ആരോപിച്ചു. എന്തെല്ലാം ക്രമക്കേടുകള്‍ കണ്ടാലും കണ്ണടയ്‌ക്കേണ്ട ഗതികേടാണ്. പലപ്പോഴും അധ്യാപകര്‍ ഇതിനെതിരെ പ്രതികരിക്കുന്നില്ല എന്ന് മാത്രമല്ല പിന്തുണ നല്‍കുന്നു എന്നതാണ് ഏറെ ഞെട്ടിക്കുന്ന വസ്തുത.
Post Your Comments