നൈനിതാൽ: വനപാലകനെ കടുവ കൊന്നു. കലഗഡിലെ കോർബെറ്റ് കടുവ സങ്കേതത്തിലാണ് സംഭവം. തിങ്കളാഴ്ച വൈകിട്ടാണ് 23കാരനായ സോഹൻ സിംഗ് എന്ന വനപാലകന്റെ മൃതദേഹം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. അതേസമയം ഇദ്ദേഹത്തിന്റെ കുടുംബത്തിന് സർക്കാർ മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ കുമവോൺ മേഖലയിൽമനുഷ്യർക്ക് നേരെ നിരവധി തവണമൃഗങ്ങളുടെ ആക്രമണം ഉണ്ടായാതായ റിപോർട്ടുകൾ പുറത്തു വന്നിരുന്നു.നൈനിതാൽ ജില്ലയിലെ ദക്ഷിണ ഗൗല വനമേഖലയിൽ പുലിയുടെ ആക്രമണത്തിൽ ഉമ ആര്യ എന്ന 23 കാരിക്ക്ഗുരുതരമായി പരിക്കേറ്റിരുന്നു.
Post Your Comments