ബംഗളൂരു: കര്‍ണാടകയില്‍ നാലഞ്ച് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെദിയൂരപ്പ. അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെയാണ് യെദിയൂരപ്പയുടെ പ്രസ്താവന. സര്‍ക്കാരിനെ സംരക്ഷിക്കുന്നതില്‍ മുഖ്യമന്ത്രി കുമാരസ്വാമി പരാജയപ്പെട്ടു. കുമാരസ്വാമിക്ക് മുഖ്യമന്ത്രിയായി തുടരാനാവില്ല.
അദ്ദേഹത്തിനും അത് അറിയാം. നിയമസഭയില്‍ മികച്ച ഒരു പ്രസംഗം നടത്തി കുമാരസ്വാമി സ്ഥാനമൊഴിയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു. അതേസമയം തന്റെ സര്‍ക്കാര്‍ പ്രതിസന്ധികളെ അതിജീവിക്കുമെന്നു കുമാരസ്വാമി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
Post Your Comments