Latest NewsKeralaIndia

യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിലെ മുഖ്യ പ്രതികള്‍ കീഴടങ്ങിയതാണെന്ന് സൂചന

എന്നാല്‍ ഇത് നാടകമാണെന്നും എസ് എഫ് ഐ നേതൃത്വം പ്രതികളെ നല്‍കിയതാണെന്നും ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിലെ മുഖ്യ പ്രതികള്‍ പോലീസ് പിടിയില്‍. കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത്, രണ്ടാം പ്രതി നസീം എന്നീ വരാണ് പിടിയിലായത് .തിരുവനന്തപുരം കേശവദാസപുരത്ത് നിന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇവര്‍ പിടിയിലായത്. ഇവര്‍ കല്ലറയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകാനായി കേശവദാസപുരത്ത് ഓട്ടോയില്‍ എത്തിയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇത് നാടകമാണെന്നും എസ് എഫ് ഐ നേതൃത്വം പ്രതികളെ നല്‍കിയതാണെന്നും ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

മയക്കുമരുന്ന് കച്ചവടം തകൃതിയായി നടക്കുന്ന സ്ഥലമാണ് യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍. ഇവിടെ പൊലീസ് കയറുന്നത് തടയാന്‍ കൂടിയാണ് പ്രതികൾ കീഴടങ്ങിയതെന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നു. യൂണിവേഴ്സിറ്റി കോളേജ് ആക്രമണ കേസിലെ പ്രതികളുടെ വീടുകളില്‍ പോലീസ് റെയ്ഡ്. ഒന്നാംപ്രതി ശിവ രഞ്ജിത്തിനെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ ഉത്തര പേപ്പറുകളും ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയതായി പോലീസ്.

കണ്‍ടോണ്‍മെന്റ്ര് എസ് ഐ ബിനു നടത്തിയ പരിശോധയിലാണ് ഉത്തരക്കടലാസും ,സീലും കണ്ടെത്തിയത് . ഉത്തരകടലാസുകളും , വകുപ്പ് മേധാവിയുടെ സീലും വീട്ടില്‍ വന്ന സാഹചര്യം പരിശോധിക്കുമെന്ന് കണ്‍ടോണ്‍മെന്‍റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ മുഖ്യ പ്രതികള്‍ പിടിയിലായത് പോലീസിന് നേട്ടമായി .ഇനി മൂന്ന് പ്രതികള്‍ കൂടി പോലീസ് പിടിയിലാവാനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button