കൊല്ലം: റെയില്‍വേ ഗേറ്റുകളുകളുടെ സ്വകാര്യ വത്ക്കരണത്തിനെതിരെ റെയില്‍വേ ജീവനക്കാര്‍ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് തയാറെടുക്കുന്നു. ഗേറ്റുകള്‍ സ്വകാര്യവത്ക്കരിക്കുമ്പോള്‍ കീപ്പര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും തൊഴില്‍ നൈപുണ്യം ഇല്ലാത്തവരെ നിയമിച്ചാല്‍ അപകട സാധ്യത ഏറുമെന്നും നിലവിലെ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. റെയില്‍വേ ഇപ്പോള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നത് ജീവനക്കാരുടെ അര്‍പ്പണ മനോഭാവവും ആത്മാര്‍ഥതയും കൊണ്ടാണ്. സ്വകാര്യവത്ക്കരണം നടക്കുമ്പോള്‍ ഇതെല്ലാം അവതാളത്തിലാകുമെന്നും ജീവനക്കാർ പറയുന്നു.
ടിക്കറ്റ് റിസര്‍വേഷന്‍, ക്ലീനിംഗ്, കാറ്ററിംഗ്, ട്രാക്ക് നിര്‍മാണം എന്നീ മേഖലകളില്‍ ഇതിനകം തന്നെ സ്വകാര്യ വത്ക്കരണം നടപ്പിലാക്കി കഴിഞ്ഞു.ഇപ്പോള്‍ റെയില്‍വേയുടെ വിവിധ പദ്ധതികള്‍, അതിവേഗ പദ്ധതികള്‍, ചരക്ക് കടത്താനുള്ള പ്രത്യേക പാതകള്‍, ഇലക്ട്രിഫിക്കേഷന്, സിഗ്നലിംഗ് തുടങ്ങിയ സംവിധാനങ്ങളും സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള തയാറെടുപ്പിലാണ്.
Post Your Comments