Latest NewsTechnology

സൗഹൃദം പങ്കുവെക്കാന്‍ പുതിയ സേവനവുമായി ഗൂഗിള്‍

സൗഹൃദം പങ്കുവെക്കാൻ അവസരമൊരുക്കുന്ന ഷൂലേസ് എന്ന സേവനവുമായി ഗൂഗിള്‍. ഡേറ്റിങ് ആപ്പുകളിലും മറ്റും ഉപയോഗിക്കുന്ന ഇന്ററസ്റ്റ് ബേസ്ഡ് മാച്ച് മേക്കിങ് സംവിധാനമായിരിക്കും ഗൂഗിള്‍ ഇതിനായി ഉപയോഗിക്കുക. പുതിയ സ്ഥലങ്ങളിലേക്ക് താമസം മാറുന്നവര്‍ക്ക് പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും മറ്റും ഇതിലൂടെ സാധിക്കും. സ്വന്തം താല്‍പര്യങ്ങള്‍ക്ക് സമാനമായ മറ്റാളുകളെ കണ്ടെത്താനും സൗഹൃദത്തിലാകാനും ഇതിലൂടെ കഴിയും.

ഓരോ ഉപയോക്താവിനും കൃത്യമായ വെരിഫിക്കേഷന്‍ നടപടികളിലൂടെ മാത്രമേ ഷൂലേസില്‍ അംഗമാകാൻ സാധിക്കു.നിങ്ങള്‍ പരിചയപ്പെടാന്‍ ആഗ്രഹിക്കുന്ന ആളുകളുമായി മാത്രം നിങ്ങളെ ബന്ധപ്പെടുത്തുന്നത് ഉറപ്പുവരുത്താനാണ് ഈ നിയന്ത്രണം. ഉപയോക്താക്കളുടെ ക്ഷണം അനുസരിച്ച് മാത്രമേ ഇതില്‍ അംഗത്വമെടുക്കാനാകു. ആന്‍ഡ്രോയിഡിലും ഐഓഎസിലുമെത്തുന്ന ഷൂലേസ് പരീക്ഷണാടിസ്ഥാനത്തില്‍ അമേരിക്കയില്‍ മാത്രമാണ് നിലവിൽ ലഭ്യമാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button