നിലമ്പൂര്‍: മലപ്പുറം ജില്ലയുടെ അതിര്‍ത്തിയായ നാടുകാണി ചുരം റോഡിന്റെ നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജി. സുധാകരന്‍. ചുരംനവീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം. സംസ്ഥാന പാത കടന്നുപോവുന്ന നാടുകാണി ചുരം റോഡില്‍ വിള്ളള്‍ കണ്ട ഭാഗങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
ജാറത്തിന് സമീപം രണ്ടിടങ്ങളിലും, ഓടകാട്, പോത്തുംകുഴി ചോല, കല്ലള, അത്തിക്കുറുകിന് സമീപം എന്നിവിടങ്ങളിലാണ് റോഡില്‍ വിള്ളലുകള്‍ കാണപ്പെട്ടത്. നാടുകാണിപരപ്പനങ്ങാടി റോഡ് നവീകരണം നടത്തിയ ഭാഗത്താണ് വിള്ളല്‍ കണ്ടത്. മണ്ണ് നിരങ്ങിനീങ്ങിയതാണ് വിള്ളലിന് ഇടയാക്കിയത്. റോഡിലെ മണ്ണ്തള്ളി സംരക്ഷണ ഭിത്തി തകരുകയായിരുന്നു. റോഡില്‍ നീളത്തിലാണ് വിള്ളലുള്ളത്. അതുക്കൊണ്ട് തന്നെ ഗതാഗതത്തെ ബാധിച്ചിട്ടില്ല.
വിള്ളല്‍ കണ്ട ഭാഗങ്ങള്‍ യന്ത്രത്തിന്റെ സഹായത്തോടെ പൊളിച്ചുമാറ്റി മണ്ണ് മുഴുവനായും നീക്കം ചെയ്ത് ബലപ്പെടുത്തിയാണ് നവീകരണ പ്രവര്‍ത്തി. ഇവിടെ റിടാറിംഗും നടത്തുന്നുണ്ട്. 30 മുതല്‍ 60 ഡിഗ്രിവരെ ചരിവുള്ള ചുരം മേഖല മണ്ണീടിച്ചില്‍ തീവ്രമേഖലയായി ജി.എസ്.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ജാറത്തിന് സമീപം കഴിഞ്ഞ ദിവസം സംരക്ഷണഭിത്തി മഴക്കിടെ ഇടിഞ്ഞു വീണ സ്ഥലങ്ങളിലാണ് മന്ത്രി ആദ്യമെത്തിയത്.
വിദഗ്ധസമിതിയുടെ നിര്‍ദേശം അനുസരിക്കാതെയുളള അശാസ്ത്രീയമായ നിര്‍മാണമാണ് കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നു വീഴാനുളള കാരണമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. നിലവിലുളള അപാകത പരിഹരിച്ച് ഒരു വര്‍ഷത്തിനകം നാടുകാണി ചുരം പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാമെന്നാണ് മന്ത്രിയുടെ ഉറപ്പ്.
പി.വി. അന്‍വര്‍ എം.എല്‍.എയും ഒപ്പമുണ്ടായിരുന്നു. ചുരത്തിലെ വനത്തോട് ചേര്‍ന്ന റോഡിന്റെ ഭിത്തി നിര്‍മാണത്തിനെതിരെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത് പ്രവര്‍ത്തിയെ ബാധിച്ചിരുന്നു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കുളള പ്രധാനപാതയാണിത്. താമരശേരി ചുരം റോഡിന് ബദല്‍പാതയായും ഉപയോഗപ്പെടുന്നുണ്ട്.
Post Your Comments