തിരുവനന്തപുരം: സംസ്ഥാനം കനത്ത വൈദ്യുത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡ്ങ്ങ് പ്രഖ്യാപിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.
സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തണമോയെന്ന് തീരുമാനിക്കാന്‍ കെഎസ്ഇബിയുടെ ഉന്നതല യോഗവും ഇന്ന് നടക്കും. ഈ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ്ങ് സംബന്ധിച്ച വിവരങ്ങള്‍ കെഎസ്ഇബിയുടെ ഫേസ്ബുക്ക് പേജിലൂടെ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അറിയാം. ‘ കേരളത്തില്‍ ലോഡ് ഷെഡ്ഡിങ്ങ് പ്രഖ്യാപിക്കുമോ ഇല്ലയോ? അറിയുവാന്‍ ഇന്ന് 5 മണിക്ക് ഈ പേജ് സന്ദര്‍ശിക്കൂ…’ എന്നാണ് കെഎസ്ഇബിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വൈദ്യുത പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ്ങ് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാനായി പട്ടം വൈദ്യുതി ഭവനില്‍ ഉച്ചയ്ക്ക് ശേഷമാണ് യോഗം. പ്രതീക്ഷിച്ച മഴ ലഭിക്കാതെ, ഡാമുകളിലെ വെള്ളം കുറഞ്ഞ് ആഭ്യന്തര വൈദ്യുതി ഉല്‍പാദനം ഗണ്യമായി കുറഞ്ഞപ്പോള്‍ തന്നെ ലോഡ്‌ഷെഡിങ്ങ് ഏര്‍പ്പെടുത്തണം എന്ന ആവശ്യം ബോര്‍ഡ് മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിരുന്നില്ല. ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. ജൂലൈ 30 വരെ ലോഡ്‌ഷെഡിങ്ങ് വേണ്ടി വരില്ലെന്നാണ് ബോര്‍ഡ് നിലപാട്. എന്നാല്‍, നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ലോഡ്‌ഷെഡിങ്ങ് ഏര്‍പ്പെടുത്തേണ്ടി വരും. ആഭ്യന്തര ഉല്‍പാദനം കുറയുകയും, വൈദ്യുതി വന്‍തോതില്‍ പുറത്ത് നിന്ന് വാങ്ങേണ്ടി വരുന്നതും ബോര്‍ഡിന് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 2079 ദശലക്ഷം യൂണിറ്റ് ഉല്‍പാദിപ്പിക്കാനുള്ള വെള്ളമുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ 486.44 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് അണക്കെട്ടുകളില്‍ ഉള്ളത്.
Post Your Comments