കൊച്ചി : കേരളത്തിലെ ഉള്‍നാടുകളും ഗ്രാമപ്രദേശങ്ങളും കേന്ദ്രീകരിച്ച് ഹഷീഷ് മാഫിയ പിടിമുറുക്കുന്നു.നേപ്പാളില്‍നിന്നും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന ഹഷീഷ് ഓയിലിന് കേരളത്തില്‍ സമീപകാലത്ത് ഉപഭോക്താക്കളേറിയെന്ന് എക്സൈസ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ വര്‍ഷം എറണാകുളം ജില്ലയില്‍നിന്ന് മാത്രം പിടികൂടിയത് ആറ് കിലോയോളം ഹഷീഷും 7.5 കിലോ ചരസ്സുമാണ്. ഒഡിഷയിലെ കട്ടക്കില്‍നിന്ന് എത്തിക്കുന്ന ഹഷീഷുമായി കുപ്രസിദ്ധ മയക്കുമരുന്ന് വില്പനക്കാരന് ചെറി ബൂമര്‍ എന്നറിയപ്പെടുന്ന സൂര്യ സണ്സേത്ത് പിടിയിലായതും ഏതാനും ആഴ്ച മുമ്ബാണ്.
കഞ്ചാവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊണ്ടുവരാന്‍ എളുപ്പമാണെന്നതും കച്ചവടക്കാര്‍ക്ക് വന്‍തുക ലഭിക്കുന്നെന്നതുമാണ് വ്യാപനത്തിന് കാരണം.10 കിലോ കഞ്ചാവ് കൊണ്ടുവരുന്ന സ്ഥാനത്ത് ഒരുകിലോ ഹഷീഷ് മതിയെന്നാണ് സംഘങ്ങളുടെ കണക്ക്. ഒരുകിലോക്ക് എട്ടുമുതല്‍ 20 ലക്ഷം രൂപ വരെയാണ് കേരള വിപണിയില്‍ വില. വിമാനത്തില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ഓയിലില്‍ കഞ്ചാവ് മുക്കി വാറ്റിയെടുക്കുന്നതാണ് ഹഷീഷ് ഓയില്‍. ഇതിന് ഏവിയേഷന്‍ ഓയില്‍ എവിടെ നിന്ന് ലഭ്യമാകുന്നു എന്ന് വ്യക്തമല്ല.
കമ്പം കേന്ദ്രീകരിച്ചുള്ള വില്പനസംഘത്തില്നിന്ന് ഹഷീഷ് വാങ്ങി കാറില്‍ കേരളത്തിലേക്ക് തിരിക്കുന്നവരാണ് ഏറെ. ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവരുന്നത് ആലുവ, അങ്കമാലി തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ച് ഉള്‍പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും ഇവരുടെ രീതിയാണ്. കൊച്ചി ഹഷീഷ് വില്പനക്കുള്ള സൗഹൃദനഗരമായാണ് സംഘങ്ങള്‍ കാണുന്നത്. ഇടുക്കി കേന്ദ്രീകരിച്ചുള്ള പ്രത്യേക ഗ്രൂപ്പിനാണ് മേഖലയിലെ കുത്തകയെന്ന് പൊലീസ്, എക്സൈസ് സംഘങ്ങളുടെ വിലയിരുത്തല്‍.
Post Your Comments