ജയ്പൂര്‍: ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ ആറ് പോലീസുകാര്‍ക്കെതിരെ കേസെടുത്തു. രാജസ്ഥാനിലാണ് സംഭവം. ഭര്‍തൃ സഹോദരനെ കൊലപ്പെടുത്തിയെന്നും ഇതേ പോലീസുകാര്‍ക്കെതിരെ പീഡനത്തിനിരയായ യുവതി പരാതി നല്‍കിയിട്ടുണ്ട്.
ജൂലൈ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണക്കുറ്റം ചുമത്തി തന്നേയും ഭര്‍തൃ സഹോദരനേയും പോലീസ് സ്‌റ്റേഷനില്‍ കൊണ്ടു വന്നുവെന്നും, തുടര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ലോക്കപ്പ് മുറിയില്‍ വച്ച് തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി. 35-കാരിയാണ് പരാതി നല്‍കിയിരിക്കുന്നത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പീഡിപ്പിക്കുന്നതിനിടെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇങ്ങനെയാണ് കണ്ണിനും കൈകള്‍ക്കും കഴുത്തിലും പരിക്കേറ്റതെന്നും യുവചതി മൊഴി നല്‍കി.സംഭവത്തിന് പിന്നാലെ രാജസ്ഥാനിലെ ചുരുവില്‍ പൊലീസ് സൂപ്രണ്ടിനെ നീക്കി. ഡിഎസ്പി ബന്‍വര്‍ ലാലിനെ സസ്‌പെന്റ് ചെയ്തു. ഇദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.
Post Your Comments