ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ കണക്കുകള്‍ ശേഖരിക്കാൻ സുപ്രീംകോടതിയുടെ നിർദേശം. കേസുകളുടെ എണ്ണം, പോക്സോ നിയമപ്രകാരം രൂപീകരിക്കപ്പെട്ട സ്പെഷ്യല്‍ കോടതികള്‍, അന്വേഷണം നടക്കുന്നവ, വിചാരണ പൂര്‍ത്തിയായ കേസുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ ഹൈക്കോടതികളില്‍ നിന്ന് ശേഖരിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് അമിക്കസ്‌ക്യൂറി വി. ഗിരിയോട് നിർദേശിച്ചു. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ രാജ്യത്താകെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന് 24,212 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി അമിക്കസ് ക്യൂറിക്ക് കോടതി കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിൽ 11981 കേസുകള്‍ അന്വേഷണഘട്ടത്തിലാണ്.
Post Your Comments