വെള്ളാരം കണ്ണുകളുമായി എത്തി മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ഇന്ദ്രജ. വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിന്ന താരം 14വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ക്യാമറയ്ക്ക് മുന്നിലെത്തിയ താരം പങ്കുവെച്ചതിലേറെയും കുടുംബവിശേഷങ്ങളാണ്. വലിയ കടമ്പകള്‍ കടന്നായിരുന്നു ഇന്ദ്രജയുടെ വിവാഹം. തുളുബ്രാഹ്മണ പെണ്‍കുട്ടിയായ ഇന്ദ്രജ മറ്റൊരു മതക്കാരനായ തമിഴ് ടെലിവിഷന്‍ താരം അബ്‌സറിനെയാണ് വിവാഹം ചെയ്‌തത്. വീട്ടിൽ പ്രശ്‌നം ഉണ്ടാകാതിരിക്കാൻ ആറു വര്‍ഷം കാത്തിരുന്ന ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. എന്നാൽ അതില്‍ പകുതി വിജയിക്കാൻ മാത്രമേ കഴിഞ്ഞുള്ളു. ഇതോടെ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു.
വിവാഹം കഴിക്കുന്ന ആളെക്കുറിച്ച് ഒറ്റ നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളുവെന്നാണ് ഇന്ദ്രജ വ്യക്തമാക്കുന്നത്. മദ്യപിക്കരുത്, പുകവലിക്കരുത്. അങ്ങനെയൊരാളായിരുന്നു അബ്‌സര്‍. ഇതോടെ എല്ലാം ഉറപ്പിക്കുകയായിരുന്നു. പ്രണയത്തിനു മുന്‍പ് തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. ഞാന്‍ പക്കാ വെജ് ആണ്. വിവാഹം കഴിഞ്ഞ് ഒരു കരാറുവച്ചു. നോണ്‍ ഞാന്‍ വീട്ടില്‍ പാചകം ചെയ്യില്ല. പുറമേ നിന്നു കഴിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. അതോടെ എല്ലാവരും ഹാപ്പിയാണെന്നും താരം വ്യക്തമാക്കുന്നു.
Post Your Comments