KeralaLatest News

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ് ; പ്രതികളായ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ മന്ത്രി ജി.സുധാകരൻ.

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസില്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ മന്ത്രി ജി.സുധാകരൻ രംഗത്ത്. ക്രിമിനലുകളാണ് അക്രമം നടത്തിയത്. ഇത്തരം ആളുകൾ എങ്ങനെയാണ് എസ്എഫ്ഐ നേതൃത്വത്തിലേക്ക് എത്തിയതെന്ന് അന്വേഷിക്കണമെന്നു മന്ത്രി ജി സുധാകരൻ മലപ്പുറത്ത് പറഞ്ഞു. കയ്യിൽ കത്തിയും കഠാരയും കൊണ്ട് എങ്ങനെയാണ് സംഘടന പ്രവർത്തനം നടത്താൻ സാധിക്കുക ?. ഞങ്ങളും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തിയവരാണ്. പ്രതിപ്പട്ടികയിൽ ഉള്ളവര്‍ കുറ്റബോധം പോലുമില്ലാത്തതുകൊണ്ടാണ് അറസ്റ്റ് ഭയന്ന് ഒളിവിൽ പോയതെന്നും . ഇത്തരം ക്രിമിനലുകൾ പൊലീസ് സർവീസിലെത്താൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button