തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ അക്രമത്തെ ന്യായീകരിച്ച് പ്രിന്‍സിപ്പല്‍ കെ. വിശ്വംഭരന്‍. സംഘര്‍ഷങ്ങള്‍ ഇല്ലാതെ ശാന്തമായി പ്രവര്‍ത്തിക്കുന്ന കലാലയമാണ് യൂണിവേഴ്‌സിറ്റി കോളേജെന്നാണ് പ്രന്‍സിപ്പല്‍ അവകാശപ്പെടുന്നത്. മൂവായിരത്തിലധികം പേര്‍ പഠിക്കുന്ന കോളേജില്‍ സംഘര്‍ഷങ്ങള്‍ സ്വാഭാവികമാണെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി.കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയോട് ചേര്‍ന്ന് ഇടിമുറിയുണ്ടെന്ന ആരോപണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ താന്‍ ആദ്യം സ്ഥലത്തെത്തിയിരുന്നെന്നും എന്നാല്‍ അപ്പോള്‍ പ്രശ്‌നമൊന്നും ഇല്ലെന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ വിശദീകരിച്ചതെന്നും തുടര്‍ന്നാണ് തിരിച്ച് പോയതെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു.അതെ സമയം വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്ന് അഖിലിന്റെ പിതാവ് ചന്ദ്രന്‍.
നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതിന് സിപിഎം പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.താനും കുടുംബവും ഇപ്പോഴും പാര്‍ട്ടിക്കാരാണ്. പാര്‍ട്ടി ഇതില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും. ഇത് വ്യക്തിപരമായ ഈഗോ പ്രശ്‌നങ്ങളാണെന്നും ചന്ദ്രന്‍ പറഞ്ഞു. നേരത്തേയും കോളജില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. പാര്‍ട്ടി ജില്ലാ നേതാക്കളെ ഇക്കാര്യം അറിയിച്ച് പ്രശ്‌നങ്ങല്‍ പരിഹരിച്ചിരുന്നു. കഴിഞ്ഞ ദിവസം കാന്റീനില്‍ പാട്ടുപാടിയതാണ് വീണ്ടും പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
Post Your Comments