തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് ഇടതുപക്ഷവും വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയും വെട്ടിലായിരിക്കുകയാണ്. ഇതോടെ കോളേജില്‍ വര്‍ഷങ്ങളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന എസ്എഫ് അകാധിപത്യ ഭരണത്തെ കുറിച്ചുള്ള പരാതികള്‍ മാത്രമാണ് അവിടെ വന്നവര്‍ക്കും നില്‍ക്കുന്നവര്‍ക്കും പറയാനുള്ളത്. അതുപോലെ തനിക്ക് എസ്എഫ്‌ഐക്കാല്‍ നിന്നുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് എഐഎസ്എഫ് നേതാവ്.
നിലവില്‍ എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് അരുണാണ് തന്റെ അനുഭവം തുറന്നു പറഞ്ഞിരിക്കുന്നത്. എസ്എഫ്‌ഐക്കാരെ അല്ലാതെ മറ്റാരേയും കോളേജില്‍ മത്സരിപ്പിക്കില്ലായിരുന്നു. എന്നാല്‍ കോളജിലെ വിദ്യാര്‍ഥിനിയും മൂന്നാറിലെ എഐഎസ്എഫ് മണ്ഡലം സെക്രട്ടറിയുമായ മണിമേഖല മത്സരിക്കാന്‍ തയ്യാറായി രംഗത്തു വന്നു. ഇതിനു വേണ്ടി നോമിനേഷന്‍ നല്‍കാനാണ് അരുണ്‍ മണിമേഖലയ്‌ക്കൊപ്പം യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തിയത്.
എന്നാല്‍ ഇതറിഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മണിമേഴയുടെ നോമിനേഷന്‍ കീറിക്കളയുകയും, അരുണിനേയും ഒപ്പമുണ്ടായിരുന്ന എഐഎസ്എഫ് പ്രവര്‍ത്തകരേയും മര്‍ദ്ദിക്കുകയും ചെയ്തു. അരുണിന്റെ ഉടുമുണ്ട് ഊരിയെടുത്തവര്‍ ക്യാംപസില്‍ ഈ മുണ്ടുമായി പ്രകടനം നടത്തി. പോലീസ് ജീപ്പില്‍ ഓടികയറിയാണ് അരുണ്‍ അന്ന് രക്ഷപ്പെട്ടത്. ഈ സംഭവം വലിയ വിവാദമായിരുന്നു.
അതേസമയം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടതോടെ കോളജില്‍ യൂണിറ്റ് രൂപീകരിച്ചതായി ഐഎഎസ്എഫ് അറിയിച്ചു. അടുത്ത അധ്യായനദിവസം തന്നെ കൊടിമരം സ്ഥാപിക്കുമെന്നും ഐഎഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് രാഹുല്‍ രാജ് പ്രഖ്യാപിച്ചു.
Post Your Comments